ADVERTISEMENT

കെഎഎസ് പ്രിലിമിനറി പരീക്ഷയുടെ രണ്ടാം പേപ്പറിന്റെ സിലബസിൽ ‘ശാസ്ത്ര സാങ്കേതികവിദ്യ’ എന്ന വിഭാഗത്തിൽ നൽകിയിരിക്കുന്ന വിഷയമാണു പരിസ്ഥിതി. യുപിഎസ്‌സി പരീക്ഷയിൽ പരിസ്ഥിതി പഠനത്തിനു വലിയ പ്രാധാന്യമുണ്ടെങ്കിലും കെഎഎസ് സിലബസിൽ അത്ര വിപുലമായി ഉൾപ്പെടുത്തിയിട്ടില്ല. ജൈവവൈവിധ്യം, വനങ്ങൾ, പരിസ്ഥിതി നേരിടുന്ന ഭീഷണികൾ തുടങ്ങിയവ ഉപവിഭാഗങ്ങളായി സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങളാണു കെഎഎസ് പരീക്ഷയ്ക്കായി തയാറെടുക്കുന്ന ഉദ്യോഗാർഥികൾ പ്രധാനമായും അറിയേണ്ടത്.

പഠിക്കേണ്ടത് എന്തെല്ലാം?

∙പരിസ്ഥിതി പ്രശ്നങ്ങൾ. വായു– ജല– ശബ്ദ മലിനീകരണം, റേഡിയേഷൻ, ഖരമാലിന്യങ്ങൾ. ഇവയുടെ സംസ്കരണം, മറ്റു പരിഹാര മാർഗങ്ങൾ.

∙പരിസ്ഥിതി സംബന്ധമായ കരാറുകൾ, റഗുലേഷനുകൾ, റംസാർ സൈറ്റുകൾ. സ്റ്റോക്കോം, ബേസൽ, വിയന്ന തുടങ്ങിയ പ്രോട്ടോക്കോളുകൾ.

∙ദേശീയ, രാജ്യാന്തര പരിസ്ഥിതി നിയമങ്ങൾ, നയങ്ങൾ, പരിസ്ഥിതി രംഗത്തു പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനകൾ (ഐപിസിസി, യുഎൻഎഫ്സിസി, യുഎൻഡിപി തുടങ്ങിയവ).

∙ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം. ഇവയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ, ക്യാംപെയ്നുകൾ. കേരളത്തിലെ സാഹചര്യം, നയങ്ങൾ. ക്യോട്ടോ, പാരിസ് സമ്മേളനങ്ങൾ.

∙ ജൈവവൈവിധ്യം, സുസ്ഥിര വികസനം, റെഡ് ഡേറ്റ ബുക്ക്, ഐയുസിഎൻ കാറ്റഗറികൾ.

∙വനങ്ങൾ, വന്യജീവി സംരക്ഷണം, ദേശീയോദ്യാനങ്ങൾ, പരിസ്ഥിതി ഹോട്ട്സ്പോട്ടുകൾ. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. കമ്യൂണിറ്റി റിസർവുകൾ, കേരളവുമായി ബന്ധപ്പെട്ട പരിസ്ഥിതി പരിപാലനം.

∙ ഓസോൺ പാളി, മോൺട്രിയൽ പ്രോട്ടോക്കോൾ.

∙ പരമ്പരാഗത, പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ.

എങ്ങനെ പഠിക്കാം

∙പരിസ്ഥിതി പഠനത്തിന്  പ്രത്യേകം നോട്ട്ബുക്ക് വേണം.

∙ കേരളത്തിനു പ്രാധാന്യം നൽകി വേണം പഠനം. 

∙പത്രവായനയിലൂടെയാണു പ്രധാനമായും അറിവ് ലഭിക്കുക. പ്രസ് ഇൻഫർമേഷൻ ബ്യൂറോ സമ്മറി, യോജന മാഗസിൻ തുടങ്ങിയവയിലെ കറന്റ് അഫയേഴ്സ് വിഭാഗവും പ്രയോജനപ്പെടുത്താം.

∙ എൻസിഇആർടി 10, 12 ക്ലാസുകളിലെ പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങളിൽ അടിസ്ഥാന വിവരങ്ങളുണ്ട്. 

സഹായകരമാകുന്ന പുസ്തകങ്ങൾ ഇവ:

Environment  & Ecology, A complete guide - R. Rajagopalan

Environment & Ecology, Biodiversity, Climate Change and Disaster Management - Majid Hussain

പഠനത്തിന് ഒട്ടേറെ വെബ്സൈറ്റുകളും ഓൺലൈൻ റിസോഴ്സുകളും ഇപ്പോൾ ലഭ്യമാണ്.

Expert Advice 

കേരള ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടു പരിസ്ഥിതി പഠനം നടത്തിയാൽ രണ്ടു വിഷയങ്ങളും വേഗം പഠിക്കാം.

(തിരുവനന്തപുരം ഗവ.ആർട്സ് കോളജ് റിട്ട. പ്രിൻസിപ്പലും കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി അധ്യാപകനുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com