കെഎഎസ്: ഇംഗ്ലിഷിനു നേടാം മുഴുവൻ മാർക്കും

Success_tips
SHARE

കെഎഎസ് പ്രിലിമിനറി പരീക്ഷയുടെ രണ്ടാം പേപ്പറിൽ 20 മാർക്കിനാണ് ഇംഗ്ലിഷിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകുക. Tenses, Synonyms, Phrasal verbs, Antonyms തുടങ്ങി 22 വിഷയങ്ങളാണു സിലബസിലുള്ളത്. അൽപം ശ്രദ്ധ നൽകിയാൽ ഇംഗ്ലിഷിനു മുഴുവൻ മാർക്കും നേടാം. 

യുപിഎസ്‌സി രീതി
കെഎഎസ് പരീക്ഷ യുപിഎസ്‌സി പരീക്ഷയുടെ മാതൃകയിലും നിലവാരത്തിലുമാകും നടത്തുക. യുപിഎസ്‌സി പ്രിലിമിനറി പരീക്ഷയുടെ രണ്ടാം പേപ്പറിൽ ഗ്രഹണ ശക്തി പരിശോധിക്കാനുള്ള ചോദ്യങ്ങൾ പതിവായി ഇടം പിടിക്കാറുണ്ട്.  Comprehensive ചോദ്യങ്ങൾ കെഎഎസ് പ്രിലിമിനറി പരീക്ഷാ സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, അതു തള്ളിക്കളയാനുമാകില്ല. സിലബസിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾക്കു പുറമേ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ചോദ്യങ്ങളും വന്നേക്കാം. സിലബസിൽ പരാമർശിച്ചിട്ടുള്ള വിഷയങ്ങളിൽ നിന്നെല്ലാം ചോദ്യങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും പിഎസ്‌സി അറിയിച്ചിരുന്നു. എന്നാൽ, പരമാവധി വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഈ അറിയിപ്പിന് ഇംഗ്ലിഷ് വിഭാഗത്തിൽ വലിയ പ്രസക്തിയില്ല. 

എങ്ങനെ പഠിക്കാം
ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം നേടിയെടുക്കാൻ നിരന്തര വായനയും എഴുത്തു പരിശീലനവും ആവശ്യമാണ്. മുൻകാല പരീക്ഷകളിലെ ഇംഗ്ലിഷ് ചോദ്യങ്ങൾ പരിശോധിക്കണം; പ്രത്യേകിച്ചു 2019ലെ യുപിഎസ്‌സി മെയിൻ പരീക്ഷയുടെ Compulsory English ചോദ്യപേപ്പർ. മുൻകാല പിഎസ്‌സി പരീക്ഷകളുടെ ചോദ്യക്കടലാസുകളും പരിശീലിക്കണം. 

ഇവ ശ്രദ്ധിക്കാം

raghunathan

∙Error correction വിഭാഗത്തിൽ സിലബസിൽ കൊടുത്തിട്ടുള്ള പല വിഷയങ്ങളും ചോദിക്കാനാകും.

∙ Fill in the blanks രീതിയിൽ phrasal verbs, prepositions, adverbs, connectives മുതലായവ ചോദിക്കാം.

∙ Complete the following മട്ടിൽ question tag, types of sentences (simple/complex/compound) ഇവ ചോദിക്കാം. 

∙ Choose the antonym/ synonym for the word

∙ Jumbled wordsലൂടെ word order/ sentence ഇവ ചോദിക്കാം.

ഈ ചോദ്യ മാതൃകകൾ ശ്രദ്ധിക്കാം

മിക്ക മത്സരപ്പരീക്ഷകളിലും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായി ആവർത്തിക്കുന്ന ചില മാതൃകകളുണ്ട്. പിഎസ്‌സി നടത്തിയ ഡപ്യൂട്ടി കലക്ടർ പരീക്ഷയ്ക്ക് ഗ്രാമറിലെ വളരെ അടിസ്ഥാനപരമായ concord (agreement of the subject and the verb)ൽ നിന്നുവന്നചോദ്യം ഉദാഹരണം. 

I believe that everyone in the country __ a role to do  (ഓപ്ഷൻ: has/have/had/having).  

ഉത്തരം:  has

സിലബസിലുള്ള active/passive voice, reported speech, punctuation എന്നിവയിൽ നിന്നുള്ളതിനെക്കാൾ ചോദ്യങ്ങൾ വരാൻ സാധ്യത കൂടുതൽ error correction, synonyms, antonyms, prepositions, phrasal verbs തുടങ്ങിയവയിൽ നിന്നാണ്. പൊതുവേ പ്രയാസം കുറഞ്ഞ question tagൽ നിന്ന് ഡപ്യൂട്ടി കലക്ടർ പരീക്ഷയ്ക്കു ചോദിച്ച ചോദ്യം ഉദാഹരണമാണ്. 

Human activities pollute the environment very badly... ? (ഓപ്ഷൻ: Don't they/ doesn't they/aren't they/ wasn't they).  

ഉത്തരം: don't they

(കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കോ–ഓർഡിനേറ്ററാണു ലേഖകൻ. സംസ്ഥാന എൻട്രൻസ് ജോയിന്റ് കമ്മിഷണറും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അസോഷ്യേറ്റ് പ്രഫസറുമായിരുന്നു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA