ADVERTISEMENT

എത്ര പഠിച്ചാലും തീരാത്തതാണ് ‘ഇന്ത്യയും അടിസ്ഥാന വിവരങ്ങളും’ എന്ന ഭാഗം. പേടിക്കേണ്ട, പോംവഴിയുണ്ട്.

എൽഡിസി പരീക്ഷിലെ പ്രധാന വിഷയമാണ് ഇന്ത്യയും അടിസ്ഥാന വിവരങ്ങളും (Fact about India). വിശാലമായ പാഠഭാഗം. എത്ര പഠിച്ചാലും ഓർത്തിരിക്കാൻ പ്രയാസം. പിന്നെന്തു ചെയ്യും ? ആഴത്തിലല്ല, വേഗത്തിലുള്ള പഠനമാണു വേണ്ടത്. 

ഇന്ത്യാ ചരിത്രം എങ്ങനെ പഠിക്കണമെന്നത് ഉദാഹരണമായി പറയാം. 1757ലെ പ്ലാസി യുദ്ധം മുതൽ 1947ലെ സ്വാതന്ത്ര്യലബ്ധി വരെയുള്ള കാര്യങ്ങളാണു പ്രധാനം. സിന്ധു നദീതട സംസ്കാരം മുതൽ പ്രാചീന, മധ്യകാല ചരിത്രം വരെ പരമാവധി ചോദിക്കുക ഒന്നോ രണ്ടോ മാർക്കിന്റെ ചോദ്യമാകും. അതിനനുസരിച്ചുള്ള പ്രാധാന്യമേ നൽകാവൂ. 

വൈസ്രോയി, ഗവർണർ ജനറൽമാർ എന്നിവരെക്കുറിച്ചു പഠിക്കുമ്പോൾ അവരുടെ കാലഘട്ടം കാണാപ്പാഠം പഠിക്കണമെന്നില്ല. പകരം, അവരുടെ പ്രധാന സംഭാവനകളും അവയുടെ വർഷവും പഠിക്കാം.

ഇങ്ങനെ ഓരോ മേഖലയിലും ഊന്നൽ നൽകേണ്ട ഭാഗങ്ങൾ അറിയണം. അവ പത്തോ പതിനഞ്ചോ പോയിന്റുകൾ വീതമുള്ള ക്യാപ്സ്യൂളുകളാക്കി പഠിക്കാം. 

ഇതാ ചില ‘ക്യാപ്സ്യൂൾ’ വിഷയങ്ങൾ

ഭൂമിശാസ്ത്രം: അക്ഷാംശ–രേഖാംശങ്ങൾ, പർവതങ്ങൾ, കൊടുമുടികൾ, ചുരങ്ങൾ, മണ്ണിനങ്ങൾ, കാലാവസ്ഥ, വാതങ്ങൾ, വിളകൾ. 

സമുദ്രങ്ങളും നദികളും: കര, സമുദ്ര അതിർത്തികൾ, തീരങ്ങൾ, തുറമുഖങ്ങൾ, നദികൾ, ഡാമുകൾ, ജലവൈദ്യുത പദ്ധതികൾ

സംസ്ഥാനങ്ങൾ: ഓരോന്നും പ്രത്യേകം പഠിക്കേണ്ട. പകരം പ്രധാന ഗവേഷണ കേന്ദ്രങ്ങൾ, വ്യവസായ ശാലകൾ തുടങ്ങിയവ ഏതൊക്കെ സംസ്ഥാനങ്ങളിൽ എന്നോർക്കാം; ഓരോ സംസ്ഥാനവും ഏതൊക്കെ മേഖലകളിൽ  മുന്നിട്ടുനിൽക്കുന്നുവെന്നും . ദേശീയപാതകളും അവ കടന്നു പോകുന്ന വഴികളും അറിയണം. 

കാട്, വന്യജീവി സങ്കേതം:  ദേശീയോദ്യാനങ്ങൾ, കടുവാ സങ്കേതങ്ങൾ, പക്ഷി സങ്കേതങ്ങൾ, യുനെസ്കോയുടെ പ്രത്യേക പദവി ലഭിച്ച ബയോസ്ഫിയറുകൾ. 

സമ്പദ് വ്യവസ്ഥ: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ, മിശ്ര സമ്പദ്‌വ്യവസ്ഥ, പഞ്ചവത്സര പദ്ധതികൾ, ദാരിദ്ര്യ നിർമാർജന–തൊഴിലില്ലായ്മ നിവാരണ പദ്ധതികൾ, സാമൂഹികക്ഷേമ പദ്ധതികൾ. 

വിനോദസഞ്ചാരം: പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, കോട്ടകൾ, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ.

സാംസ്കാരികം: ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ, കലാരൂപങ്ങൾ, നൃത്തങ്ങൾ, വിവിധ സ്ഥാപനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com