ADVERTISEMENT

മത്സരപ്പരീക്ഷകൾക്കായി പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ ഒരിക്കലും മാറുന്നില്ലെങ്കിലും ആനുകാലിക വിജ്ഞാനം അങ്ങനെയല്ല;  ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. പഴയ പിഎസ്‍സി പരീക്ഷകളിൽ ചോദ്യങ്ങൾ ലളിതമായിരുന്നു; എന്നാൽ മത്സരം കടുത്തതോടെ ചോദ്യങ്ങളുടെ ആഴവും പരപ്പും കൂടി. പത്രം വായിച്ച് കുറിപ്പുകൾ എഴുതിയും ചോദ്യങ്ങൾ സ്വയം തയാറാക്കിയും ഓരോ ദിവസവും അപ്ഡേറ്റ് ആയിരിക്കുക എന്നതാണു മാർക്ക് നേടാനുള്ള എളുപ്പവഴി. 

എത്ര മാർക്കിന്റെ ചോദ്യം
പത്താംക്ലാസിനു മുകളിൽ യോഗ്യത ആവശ്യമുള്ള പരീക്ഷകളിൽ 10 മാർക്കിന്റെ ചോദ്യങ്ങളെങ്കിലും ആനുകാലിക വിജ്ഞാനവുമായി ബന്ധപ്പെട്ടു ചോദിക്കാറുണ്ട്. പത്താം ക്ലാസോ അതിനു താഴെയോ യോഗ്യത ആവശ്യമുള്ള പരീക്ഷകളിൽ പരമാവധി  5 മാർക്കിന്റെ ചോദ്യങ്ങളാകും വരിക. എൽഡിസി പരീക്ഷയിലും ഇത്രയുമാണു പ്രതീക്ഷിക്കാവുന്നത്. 

എന്തൊക്കെ പഠിക്കണം
ഓരോ ദിവസവും ഒട്ടേറെ സംഭവങ്ങൾ– ഇതെല്ലാം കാണാപ്പാഠം പഠിക്കുക എളുപ്പമല്ല. അതിനാൽ എന്തൊക്കെ പഠിക്കണമെന്നു നോക്കാം. 

∙2019 ജനുവരി 1 മുതൽ 2020 ജൂൺ വരെയുള്ള വിവരങ്ങൾ നോക്കേണ്ടി വരും. 

∙ലോകത്തും ഇന്ത്യയിലും കേരളത്തിലും ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളുടെ പ്രധാന പോയിന്റുകളെങ്കിലും അറിഞ്ഞിരിക്കണം. 

∙രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഏതൊക്കെ രാജ്യങ്ങൾ സന്ദർശിക്കുന്നു, ഏതൊക്കെ കരാറുകൾ ഒപ്പിടുന്നു എന്നു ശ്രദ്ധിക്കുക. 

∙സ്പോർട്സിലെ വലിയ ടൂർണമെന്റുകൾ നോക്കേണ്ടതുണ്ട്. ഏറ്റവുമൊടുവിൽ നടന്ന കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകൾ ശ്രദ്ധിക്കണം; വേദി, ചാംപ്യന്മാർ, ഇന്ത്യയ്ക്കു ലഭിച്ച മെഡലുകൾ, ഇന്ത്യയ്ക്കു വേണ്ടി പതാക വഹിച്ചവർ എന്നിവ പ്രത്യേകിച്ചും. 

∙കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികൾ ആഴത്തിൽ പഠിക്കണം. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്കു വേണ്ടിയുള്ള പദ്ധതികളും ദാരിദ്ര്യനിർമാർജന, തൊഴിൽദാന പദ്ധതികളും ശ്രദ്ധിക്കണം. 

∙വിദേശ നേതാക്കളുടെ ഇന്ത്യ സന്ദർശനം നോക്കിവയ്ക്കണം. സംയുക്ത പദ്ധതികളോ സംരംഭങ്ങളോ ഉണ്ടെങ്കിൽ അതും പഠിക്കാം. 

∙നൊബേൽ, ഓസ്കർ ജേതാക്കളെക്കുറിച്ചു പഠിക്കണം; അവരുടെ നേട്ടമെന്തെന്നും. 

∙ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക, സാമ്പത്തിക പുരോഗതി സംബന്ധിച്ച ചോദ്യങ്ങളും വരും. പുതിയ ഗവേഷണ സ്ഥാപനങ്ങൾ, ഐഎസ്ആർഒ പദ്ധതികൾ, ഇന്ത്യൻ സൈനികാഭ്യാസങ്ങൾ എന്നിവ പ്രതീക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com