ADVERTISEMENT

പിഎസ്‍സി പരീക്ഷാർഥിക്കു ഭരണഘടന വളരെ പ്രധാനം. എന്നാൽ  കടൽ പോലെ പരന്നു കിടക്കുന്ന ഭരണഘടനയിൽ പരീക്ഷയ്ക്ക് ആവശ്യമുള്ളതെന്തെന്ന് ആദ്യം മനസ്സിലാക്കണം. എൽഡിസി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ ഭരണഘടനയുടെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളേ ചോദിക്കാറുള്ളൂ. 2 – 5 മാർക്കിന്റെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

പദങ്ങൾ അർഥമറിഞ്ഞ് പഠിക്കാം
ഭരണഘടനയിലെ വിവിധ പദങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം.  ഉയർന്ന പരീക്ഷകളിൽ ഇവ ഇംഗ്ലിഷിലാണു ചോദിക്കാറുള്ളതെങ്കിലും മലയാളം ചോദ്യക്കടലാസുകളിൽ മലയാള പദമാകും ഉണ്ടാകുക. ആർട്ടിക്കിൾ (അനുച്ഛേദം), പാർട്ട് (ഭാഗം), പട്ടിക (ഷെഡ്യൂൾ) എന്നിവ കൃത്യമായി തന്നെ പഠിച്ചുവയ്ക്കണം. പരീക്ഷയുടെ വെപ്രാളത്തിനിടയ്ക്കു പരസ്പരം മാറിപ്പോകരുത്. 

പഠിക്കേണ്ടത് എന്തൊക്കെ
ഭരണഘടനാ നിർമാണസഭ: സഭയുടെ രൂപീകരണം, ആദ്യ യോഗങ്ങൾ, വിവിധ കമ്മിറ്റികളുടെ ചെയർമാന്മാർ (ഡ്രാഫ്റ്റിങ്, സ്റ്റിയറിങ് കമ്മിറ്റികൾ ഏറ്റവും പ്രധാനം), ഭരണഘടന അംഗീകരിച്ച തീയതി, നിലവിൽ വന്ന തീയതി. 

∙ആമുഖത്തിന്റെ പ്രത്യേകതകൾ: തയാറാക്കിയതാര്, ആമുഖത്തിലെ പ്രധാന വാക്കുകൾ, ആമുഖത്തിനുള്ള വിവിധ വിശേഷണങ്ങൾ, ഇവ തയാറാക്കിയ പ്രമുഖർ. 

∙പാർലമെന്റ്: ലോക്സഭ, രാജ്യസഭ, അംഗങ്ങളുടെ എണ്ണം, കാലാവധി, ചുമതലകൾ, തിരഞ്ഞെടുപ്പു രീതി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി ഗവർണർ എന്നിവരുടെ ചുമതലകൾ. ഒപ്പം നിയമസഭ, ഗവർണർ എന്നിവയെക്കുറിച്ചും പഠിച്ചു വയ്ക്കാം. 

∙കടമെടുത്ത ആശയങ്ങൾ: വിവിധ രാജ്യങ്ങളിലെ ഭരണഘടനകളിൽനിന്നു നമ്മൾ കടംകൊണ്ട ആശയങ്ങൾ; അവ ഏതു രാജ്യത്തുനിന്ന്

∙ഭേദഗതികൾ: 1, 42, 44, 52, 61, 73, 86, 99, 100, 101, 102, 103 എന്നിവ പ്രത്യേകം പഠിക്കം. 

∙അവകാശങ്ങളും കടമകളും:  മൗലികാവകാശങ്ങൾ, കടമകൾ, മാർഗനിർദേശക തത്വങ്ങൾ എന്നിവയുടെ ഏറ്റവും അടിസ്ഥാന വിവരങ്ങൾ. 

∙പ്രധാന അനുച്ഛേദങ്ങൾ:  മുഴുവൻ കുത്തിയിരുന്നു പഠിക്കേണ്ടതില്ല. 14, 17, 21, 21(എ),  44, 48, 51, 52, 61, 72, 108, 110, 124, 280, 315, 324, 326, 338, 352, 356, 360  തുടങ്ങിയവ പഠിച്ചാൽ മതി. 

∙റിട്ടുകൾ: ഹേബിയസ് കോർപസ്, സെഷ്വറാറി, ക്വാവാറന്റോ, മെൻറാമസ്, പ്രൊഹിബിഷൻ എന്നീ 5 റിട്ടുകളും ഇവയുടെ അടിസ്ഥാന സ്വഭാവവും പഠിച്ചു വയ്ക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com