എൽഡിസി പരീക്ഷയിൽ 10–15 മാർക്ക് വരെ സയൻസ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഈ വിഭാഗത്തിൽ 60% ചോദ്യങ്ങളും ബയോളജി അടിസ്ഥാനമാക്കിയാണു വരാറുള്ളത്. ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു താരതമ്യേന കുറഞ്ഞ ചോദ്യങ്ങളേ ഉണ്ടാകാറുള്ളൂ.
മനുഷ്യരും മനുഷ്യശരീരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ബയോളജിയിലെ സ്ഥിരമായി പ്രതീക്ഷിക്കാവുന്നത്. മനുഷ്യശരീരത്തിലെ അവയവങ്ങളും അവയുടെ പ്രത്യേകതകളും പിഎസ്സിയുടെ ഇഷ്ട ചോദ്യങ്ങളാണ്.
അവയവങ്ങൾ: തലച്ചോർ, ഹൃദയം, വൃക്ക, കരൾ, കണ്ണ്, ചെവി, പല്ല്, എല്ലുകൾ, ഹോർമോൺ, ഗ്രന്ഥികൾ, രക്തഗ്രൂപ്പ്
രോഗങ്ങൾ: വിറ്റാമിൻ അപര്യാപ്തതാ രോഗങ്ങൾ, ബാക്ടീരിയ, വൈറസ്, ഫംഗസ്, വായുവിലൂടെ പകരുന്ന രോഗങ്ങൾ, ജലജന്യരോഗങ്ങൾ
വാക്സിനുകൾ: വിവിധതരം രോഗങ്ങൾ അവയ്ക്കുള്ള വാക്സിനുകൾ. പുതുതായി കണ്ടെത്തുന്ന രോഗങ്ങൾ (ഉദാഹരണം, കോവിഡ് –19), അവയ്ക്കു കണ്ടെത്തുന്ന വാക്സിനുകൾ, ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത വാക്സിനുകൾ എന്നിവയെക്കുറിച്ചൊക്കെ ചോദിക്കാറുണ്ട്.
ചോദ്യങ്ങളുടെ സ്വഭാവവും ആഴവും അറിയാനായി ബയോളജി വിഭാഗത്തിൽ സ്ഥിരമായി വരാറുള്ള ചില ചോദ്യങ്ങൾ ഒന്നു നോക്കിയാലോ?
1. വേദനസംഹാരി പ്രവർത്തിക്കുന്ന തലച്ചോർ ഭാഗം?
2.ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം?
3.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
4.കണ്ണിന്റെ റെറ്റിനയിൽ കോൺ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന സ്ഥലം?
5.പല്ലിന്റെ ഇനാമലിനു താഴെയുള്ള പാളി?
6.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
7.മനുഷ്യശരീരത്തിലെ ജൈവഘടികാരം എന്നറിയപ്പെടുന്നത്?
8.വൈറ്റമിൻ സിയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം?
9.അരിവാൾ രോഗം എന്നറിയപ്പെടുന്നത്?
ഉത്തരങ്ങൾ
1.തലാമസ്
2.പെരികാർഡിയം
3.കരൾ
4.പീതബിന്ദു,
5.ഡെന്റൈൻ
6.ചെവിയിലെ സ്റ്റേപ്പിസ്
7.പീനിയൽ ഗ്രന്ഥി
8.സ്കർവി
9.സിക്കിൾസെൽ അനീമിയ