ADVERTISEMENT

എൽഡിസി പരീക്ഷയിൽ ഉദ്യോഗാർഥികളെ ആശയക്കുഴപ്പത്തിലാക്കാറുള്ള 10 ചോദ്യങ്ങൾ കഴിഞ്ഞ തവണ പരിചയപ്പെട്ടല്ലോ. പിഎസ്‌സിയുടെ മുൻ എൽഡിസി പരീക്ഷ ചോദ്യക്കടലാസിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു അവ. ചോദ്യങ്ങൾ വായിക്കുമ്പോൾ എളുപ്പമാണെന്നു തോന്നുമെങ്കിലും ഓപ്ഷനുകൾ കാണുമ്പോൾ പലർക്കും സംശയമാകും. പരീക്ഷയുടെ വെപ്രാളം കൂടിയാകുമ്പോൾ തെറ്റും ശരിയും തമ്മിൽ തിരിച്ചറിയാൻ കഴിയാതെ വരും. എന്നാൽ, സ്ഥിരമായി ചോദിക്കുന്ന ഓരോ പാറ്റേണിന്റെയും നിയമങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാം.

കഴിഞ്ഞ ലക്കത്തിൽ ചോദിച്ച 10 ചോദ്യങ്ങളിൽ ആദ്യ 5 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാം.

1.Nobody knows how to operate the new machine... (add a question tag)

ANS. (D), do they?

കർത്താവിന്റെ (subject) സ്ഥാനത്ത് nobody, no one, anybody, somebody, someone, everyone, everybody എന്നീ വാക്കുകൾ ഏതെങ്കിലും വന്നാൽ അത്തരം വാചകങ്ങളുടെ ‘question tag’ ൽ ‘they’ ആണു കർത്താവായി വരേണ്ടത്. തന്നിരിക്കുന്ന ചോദ്യം നെഗറ്റീവ് അർഥത്തിലാണ്. അതുകൊണ്ട് question tag പോസിറ്റീവ് അർഥത്തിലായിരിക്കണം.

2.Leena goes to temple twice in a month.

ANS.(C), How often does Leena go to temple in a month?

‘ലീന മാസത്തിൽ രണ്ടുതവണ അമ്പലത്തിൽ പോകുന്നു’ എന്ന് ഉത്തരം ലഭിക്കുന്ന ചോദ്യം ഉണ്ടാക്കാനായിരുന്നു നിർദേശം.

QASV എന്ന ചുരുക്കപ്പേരിലുള്ള സൂത്രവാക്യം ഇവിടെ ഉപയോഗിക്കാം. ആദ്യം ചോദ്യപദം (question verb), തുടർന്നു സഹായകക്രിയ (auxiliary verb), അതിനു ശേഷം കർത്താവ് (subject), പിന്നീട് പ്രധാനക്രിയ (main verb) എന്നതാണ് QASVയുടെ ക്രമം.

തന്നിരിക്കുന്ന ഓപ്ഷനുകളിൽ സി,ഡി എന്നിവ QASV രൂപത്തിലാണ്. എന്നാൽ, ഓപ്ഷൻ സി തുടങ്ങുന്നതു തുടർച്ച അഥവാ തവണ സംബന്ധിച്ച ക്രിയാവിശേഷണത്തോടെയാണ് (adverb of frequency). അതിനാൽ ഇതു കൂടുതൽ ശരിയാകുന്നു.

3.Tinu is good .......solving problems in Maths

ANS. (C). at

ടിനു ഗണിതശാസ്ത്ര ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മിടുക്കനാണ് എന്നാണു തന്നിരിക്കുന്ന വാചകത്തിന്റെ അർഥം. എന്തെങ്കിലും കാര്യത്തിൽ നല്ലത്, മോശം എന്നൊക്കെ കിട്ടാൻ good/bad ഉപയോഗിക്കുമ്പോൾ at എന്നാണ് ഉപയോഗിക്കേണ്ടത്. ഇതേ അർഥത്തിൽ ‘adept’ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ at എന്നോ in എന്നോ ചേർക്കാം.

4.Choose the correctly spelt word?

ANS. (a), grammar

തന്നിരിക്കുന്ന ഓപ്ഷനുകളിൽ അക്ഷരത്തെറ്റില്ലാത്തത് ഇതു മാത്രമാണ്. മറ്റു വാക്കുകളുടെ ശരിയായ രൂപങ്ങൾ Convener (Convenor എന്നു പറയുന്നതും ശരിയാണ്). Recommend, Queue

5. Delhi is one of the biggest cities in India, means....

ANS.(c), A few other cities in India are as big as Delhi

ഡൽഹി ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് എന്ന അർഥമുള്ള വാക്യം തിരഞ്ഞെടുക്കാനായിരുന്നു ചോദ്യം. ‘A few ’ എന്നാൽ തീരെക്കുറച്ച് എന്നാണ് അർഥം. ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ തീരെക്കുറച്ച് എണ്ണത്തിനു മാത്രമേ, ഡൽഹിയുടെ അത്ര വലുപ്പമുള്ളൂ എന്നാണ് സി ഓപ്ഷന്റെ അർഥം.

(അടുത്ത 5 ചോദ്യങ്ങളുടെ ഉത്തരങ്ങളും അവയുടെ വിശദീകരണങ്ങളും അടുത്ത ലക്കത്തിൽ നോക്കാം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com