ഇംഗ്ലിഷിനെ മെരുക്കാം, പരിശീലനത്തിലൂടെ

exam-preparation
SHARE

പഴയ ചോദ്യക്കടലാസുകളിലെ ഓരോ പാറ്റേണും പരിശീലിക്കുക. കഴിഞ്ഞ രണ്ട് ആഴ്ചകളായി പരിശീലിച്ച എൽഡിസി ഇംഗ്ലിഷ് ചോദ്യങ്ങളിൽനിന്ന് അവയുടെ നിലവാരം മനസ്സിലായിക്കാണുമല്ലോ ? പത്താംക്ലാസ് നിലവാരത്തിലുള്ള കാര്യങ്ങളേ ചോദിക്കൂ എങ്കിലും ഉദ്യോഗാർഥിയെ കുഴക്കുന്ന വിധത്തിലാകും ചോദ്യങ്ങൾ. ഇതു മറികടക്കാനുള്ള ഏറ്റവും നല്ല വഴി പരിശീലനമാണ്. പഴയ ചോദ്യക്കടലാസുകൾ കണ്ടെത്തി ഓരോ പാറ്റേണും വേവ്വെറെ തിരിച്ചു പരിശീലിക്കുക. ഓരോ ഭാഗത്തെ സംബന്ധിച്ചുമുള്ള പ്രധാന നിയമങ്ങൾ ഒരു പുസ്തകത്തിൽ എഴുതിവച്ചാൽ റിവിഷൻ എളുപ്പമാകും.

അവസരങ്ങളുണ്ട്, രാജ്യത്തും പുറത്തും

നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പോലെയുള്ള സർക്കാർ ഏജൻസികൾ, ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയൊക്കെ എപ്പിഡിമിയോളജിസ്റ്റുകളുടെ സേവനം ആവശ്യമുള്ളവയാണ്. യൂറോപ്പിലും യുഎസിലും എപ്പിഡിമിയോളജിസ്റ്റുകൾക്കു വൻ ഡിമാൻഡാണ്. അടുത്ത 10 വർഷത്തിനിടെ ഈ മേഖല 5 % വളർച്ചയും     പ്രതീക്ഷിക്കുന്നു. 

മാർച്ച് 10നു നൽകിയ 10 സാംപിൾ

ചോദ്യങ്ങളിൽ അവസാന 5 ചോദ്യങ്ങളുടെ ഉത്തരവും അവയുടെ വിശദീകരണവും നോക്കാം

Manu uses internet for two hours daily. (Change the voice of the verb)

ഓപ്ഷൻ (a) ആണ് ശരിയായ ഉത്തരം. 

Internet is used for two hours daily.

Active voiceൽ ആണ് ചോദ്യത്തിലുള്ള വാചകം. ഉത്തരം വരേണ്ടത് passive voiceൽ. ‘മനുവിനാൽ ഇന്റർനെറ്റ് ദിവസവും രണ്ടു മണിക്കൂർ ഉപയോഗിക്കപ്പെടുന്നു’ എന്ന അർഥത്തിലുള്ള വാചകമാണ് ഉത്തരമാകേണ്ടത്. ‘മനുവിനാൽ’ (By Manu) എന്ന ഭാഗം ഇല്ലെങ്കിലും മേൽപറഞ്ഞ അർഥം വരുന്ന വാചകം 'a' യിലേതാണ്. Active voiceൽ ഉള്ള വാചകത്തിൽ കർത്താവ് (subject or agent) മനു ആണ്. ഉത്തരത്തിൽ ഇതു വിട്ടുകളയാൻ പാടില്ലാത്തതാണ്. അവ്യക്ത കർതൃത്വം ആണെങ്കിൽ (Vague agent) മാത്രമേ passive voiceൽ ഇത് ഒഴിവാക്കാനാവൂ എന്നാണു നിയമം. They, Someone, Somebody, Nobody, Anyone, Everybody, People, He, She, It തുടങ്ങിയവയാണ് ഇത്തരം vague agents. ഉദാ: They speak English and French in Canada (active voice). ഇതു passive voiceൽ ആക്കുമ്പോൾ ‘English and French are spoken in Canada’ എന്നു മതി.

Had betterന്റെ ശരിയായ പ്രയോഗം പരിശോധിക്കുന്നതാണു ചോദ്യം. 

ഉത്തരം (d). You had better consult a doctor.

‘താങ്കൾ ഒരു ഡോക്ടറെ കാണുന്നതായിരുന്നു നല്ലത്’ എന്നർഥം. Had better, let എന്നീ വാക്കുകളെ തുടർന്നു വരേണ്ടത് plain infinitive രൂപത്തിലുള്ള verb ('to' ചേർക്കാത്ത infinitive) ആണ്. ഉദാ: Please let me go. ഇവിടെ 'go' എന്നതു plain infinitive ആണ്.

Gopi is illiterate, but his son is studying .... a university. 

ഉത്തരം (d)– at.

‘ഗോപി നിരക്ഷരനാണെങ്കിലും അദ്ദേഹത്തിന്റെ മകൻ ഒരു സർവകലാശാലയിലാണു പഠിക്കുന്നത്’ എന്നാണു തന്നിരിക്കുന്ന വാചകം പൂർത്തിയാക്കുമ്പോൾ കിട്ടേണ്ട അർഥം. ‘ഒരാൾ കോളജിൽ/ സ്കൂളിൽ പഠിക്കുന്നു’ (One studies in a college/ school) എന്നു പൊതുവെ പറയുമ്പോൾ in ആണ് ഉപയോഗിക്കുക. സ്ഥാപനത്തിന്റെ പേരെടുത്തു പറയുമ്പോൾ എഴുതേണ്ടത് at. അതായത് at a particular college/ school എന്നിങ്ങനെ. എന്നാൽ University എന്ന വാക്കിനു മുന്നിൽ പേര് പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ലെങ്കിലും 'at' തന്നെയാണു വേണ്ടത്.

A person who suffered for a noble cause is called ... 

ഉത്തരം (a)– Martyr.

Martyr എന്ന വാക്കിന്റെ മലയാളം ‘രക്തസാക്ഷി’ എന്നാണ്. ചോയ്സിലുള്ള മറ്റു വാക്കുകളുടെ അർഥം കൂടി നോക്കിയശേഷം ഉത്തരം തീരുമാനിക്കാം. Martyrdom: രക്തസാക്ഷികളുടെ ത്യാഗം, അല്ലെങ്കിൽ മരണം. Hero: വീരൻ, നായകൻ. Protagonist: പ്രധാന നടൻ, മുഖ്യകഥാപാത്രം.

Being childless for a pretty long time, Carrels decided to ...... a child. 

ഉത്തരം (c)– Adopt.

‘മറ്റാരുടെയെങ്കിലും കുട്ടിയെ കുടുംബത്തിലേക്ക് എടുക്കുകയും നിയമപരമായി അതിന്റെ മാതാപിതാക്കളാവുകയും ചെയ്യുക’ എന്നാണ് adopt എന്ന വാക്കിന്റെ നിർവചനം. Adept എന്നാൽ നിപുണൻ, വിദഗ്ധൻ; ബുദ്ധിമുട്ടുള്ള എന്തെങ്കിലും ചെയ്യുന്നതിൽ സമർഥൻ. Adapt എന്നാൽ ‘പരുവപ്പെടുത്തുക’, ‘ഭേദഗതികൾ വരുത്തി ഇണങ്ങുന്നതാക്കുക’ എന്നൊക്കെ അർഥം. Abduct എന്നാൽ ‘തട്ടിക്കൊണ്ടു പോവുക’ എന്നർഥം.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA