‘മരണ സർട്ടിഫിക്കേറ്റ്’ എന്ന നോവലെഴുതിയത് ആര്‍?
Mail This Article
മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ലോക്ഡൗൺകാരണം ക്ലാസുകൾ നഷ്ടമായി എന്നോർത്ത് വിഷമിക്കേണ്ട. പിഎസ്‌സി പരീക്ഷകളിൽ ആവർത്തിക്കുന്ന ചില മലയാളം ചോദ്യങ്ങൾ പരിചയപ്പെടാം.
1∙വിദൂഷി എന്നതിന്റെ പുല്ലിംഗം
വിദ്വാൻ
2∙ദേശത്തെ സംബന്ധിച്ച ഒറ്റപ്പദം
ദേശീയം
3∙ വാച്യം വിപരീതപദം
വ്യംഗ്യം
4∙‘സസ്നേഹം’ സമാസം കണ്ടെത്തുക
അവ്യയീഭാവൻ
പൂർവപദത്തിന്(ഒന്നാം പദത്തിന് പ്രാധാന്യമുള്ള സമാസം)
സസ്നേഹം – സ്നേഹത്തോടുകൂടി ‘സ’ എന്ന ആദ്യ ശബ്ദത്തിനാണ് പ്രാധാന്യം. അതു സ്നേഹമെന്ന പദത്തോടുകൂടി ചേരുമ്പോൾ മാത്രമാണ് സ്നേഹത്തോടുകൂടി എന്നര്‍ത്ഥം ലഭിക്കുന്നത്.
മറ്റ് ഉദാഹരണങ്ങൾ : അനുനിമിഷം, യഥാകാലം, യഥാവിധി, പ്രതിവർഷം, സസുഖം
5∙സേവ്യർ, കാര്‍മ്മലി,റോക്കിയച്ചൻ ഏതു കൃതിയിലെ കഥാപാത്രങ്ങളാണ്
ഇരുട്ടിൽ ഒരു പുണ്യാളൻ
പി.എഫ് മാത്യൂസിന്റെ കൃതിയാണ്
6∙ഒരു കഥാപാത്രത്തിനും പേരു നല്‍കിയിട്ടില്ലാത്ത ‘മരണ സർട്ടിഫിക്കേറ്റ്’ എന്ന നോവലെഴുതിയത്?
ആനന്ദ്
7∙ പടപ്പാളയങ്ങൾ വിഗ്രഹിക്കുക
പടയ്ക്കുള്ള പാളയങ്ങൾ
8∙ഒരു ഭൂഗര്‍ഭത്തിൽ നിന്നെന്നപോലെ ഒരു ചോദ്യമുയര്‍ന്നു ‘‘ ഇൗ കാണായ മനുഷ്യനെല്ലാം തിന്നണ്ടേ? പരുത്തിക്കാട്ട് കൊച്ചൗതയാണ് അതു ചോദിച്ചത്.
ഇങ്ങനെ അവസാനിക്കുന്ന മലയാള നോവൽ?
കയർ
തകഴി ശിവശങ്കരപിള്ളയുടെ കൃതിയാണ് . 1980 ൽ വയലാർ അവാര്‍ഡും, 1984 ൽ ജ്ഞാനപീഠവും ലഭിച്ച കൃതിയാണ്
9∙‘മുട്ടയിട്ട കോഴിക്ക് എരിവറിയാം’ ശൈലികൊണ്ട് അർത്ഥമാക്കുന്നത്?
അനുഭവിച്ചവർക്ക് ബുദ്ധിമുട്ട് മനസ്സിലാകും
10∙സി.അച്യുത മേനോന്റെ ആത്മകഥ?
എന്റെ ബാല്യകാല സ്മരണകൾ
(എന്റെ കാവ്യോലോക സ്മരണകൾ– വൈലോപ്പിള്ളി
എന്റെ നാടക സ്മരണകൾ– പി.ജെ. ആന്റണി
എന്റെ മൃഗയാസ്മരണകള്‍– കേരള വര്‍മ്മ വലിയകോയി തമ്പുരാൻ)
12∙‘‘താൻ ചത്തു മീൻ പിടിക്കുക’’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
സ്വയം നാശം വരുത്തി ആദായം ഉണ്ടാക്കുക
13∙2018ൽ മുട്ടത്തു വർക്കി അവാർഡ് ലഭിച്ച കഥാകൃത്ത്?
കെ. ആര്‍ മീര
ആര്‍ച്ചാർ എന്ന കൃതിയ്ക്ക്
14∙ 2018 ൽ ഒാടക്കുഴല്‍ അവാർഡ് ലഭിച്ചത്?
ഇ.വി. രാമകൃഷണൻ
മലയാള നോവലിന്റെ ദേശകാലങ്ങള്‍ എന്ന കൃതിയ്ക്ക്
15∙ നന്നായി ഉറങ്ങണം പ്രകാരമേത്
വിധായകപ്രകാരം
ശാസന, ഉപദേശം, ശീലം തുടങ്ങിയ അര്‍ത്ഥങ്ങള്‍ വരുന്ന പ്രകാരമാണിത്.
ഉദാ; പഠിക്കണം, പറയണം, ചിരിക്കണം
16∙ കണ്ണീർ സന്ധി കണ്ടത്തുക
ആദേശ സന്ധി
കൺ +നീർ -കൺ +ണീർ (ന് പകരം ണ)
17∙ കരിങ്കല്ല് സന്ധിയേത്
ആഗമസന്ധി
കരി +കല്ല് - കരിങ് കല്ല് – കരിങ്കല്ല് (ങ് ആഗമിച്ചു)
19∙ പ്രശ്സത മലയാള നോവലിന്റെ തുടക്കം താഴെ പറയുന്നതു പോലെയാണ്. നോവലേത്?
ഞായാറാഴ്ച ആയിരുന്നിട്ടും രാവിലെ പതിവുള്ള ഹൃദയലാഘവത്തോടെ ഉറക്കമുണരാൻ ജോസിനു കഴിഞ്ഞില്ല. തലേന്നു രാത്രി വരെ വൈകിയാണ് ഉറങ്ങാൻ കഴിഞ്ഞത്.ഒരു പുതിയ പാർപ്പിടം കണ്ടെത്തണം
പണിതീരാത്ത വീട്
20∙ അത്രം എന്നാൽ കോട്ട നക്രം എന്നാൽ?
മുതല