കോവിഡ് കഴിഞ്ഞാൽ പിഎസ്‌സി പരീക്ഷകൾ പിന്നാലെ; റാങ്ക് ഉറപ്പാക്കാൻ ഇപ്പോൾ ചെയ്യേണ്ടത്

exam-preparation-tips
SHARE

ഈ ഇടവേള കഴിഞ്ഞാൽ മുടങ്ങിക്കിടക്കുന്ന പരീക്ഷകൾ ഒരുമിച്ചുവരും. അതിനാൽ ഇപ്പോഴത്തെ തയാറെടുപ്പ് പ്രധാനം

കോവിഡ് പൂർണമായും അടങ്ങിയാലേ ഇനി പിഎസ്‌സി പരീക്ഷകളുണ്ടാകൂ. പക്ഷേ അപ്പോൾ പരീക്ഷകൾ ഒന്നിനു പിറകേ ഒന്നായി വരികയും ചെയ്യും. ചെറിയ ദിവസങ്ങളുടെ ഇടവേളകളിൽ പ്രധാന പരീക്ഷകൾ വരുമ്പോൾ പഠിക്കാൻ സമയം കിട്ടിയില്ലെന്നു നിലവിളിക്കുന്നതിൽ കാര്യമില്ല. ഈ കൊറോണക്കാലം പഠനത്തിന് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതു നിങ്ങളുടെ റാങ്ക് നിശ്ചയിക്കുന്നതിൽ പ്രധാനമാണ്.

പുറത്തു പോകാതെ, മറ്റൊന്നും ചെയ്യാൻ കഴിയാതെ ഇരിക്കുന്ന ഈ അവസ്ഥയിൽ പഠനത്തിനു കൂടുതൽ സമയം കിട്ടുന്ന ഒരു ടൈംടേബിൾ തയാറാക്കി പഠിച്ചാലോ ?

രാവിലെ 7.30– 12.30

തുടർച്ചയായി ഒരേ വിഷയം തന്നെ പഠിക്കരുത്. ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഐടിയും സൈബർ നിയമങ്ങളും, ഭരണഘടന എന്നീ വിഷയങ്ങൾ മാറി മാറി പഠിക്കാം. ഇതിനിടെ അഞ്ചോ പത്തോ മിനിറ്റ് ഇടവേള എടുക്കാം.

ഉച്ചയ്ക്ക് 2.00– 5.00

വായിച്ചുപഠിക്കുന്നതിനേക്കാൾ ചെയ്തുപഠിക്കാം.  മുൻകാല ചോദ്യക്കടലാസ്, മാതൃകാ ചോദ്യക്കടലാസുകൾ, ഒഎംആർ ഷീറ്റിൽ മോക് ടെസ്റ്റ് എന്നിവ ചെയ്യാം. ശേഷം വീണ്ടും ഇടവേള.

രാത്രി 8– 11

വീണ്ടും പഠനം. ഈ സമയത്ത് ഇംഗ്ലിഷ്, മാത്സ് ആൻഡ് മെന്റൽ എബിലിറ്റി, മലയാളം എന്നിവ എഴുതിപ്പഠിക്കാം.

രാത്രി 11.30

ഇനി ഉറങ്ങാം. ചുരുങ്ങിയത് 7 മണിക്കൂർ ഉറങ്ങിയാൽ അടുത്ത ദിവസം ഉന്മേഷത്തോടെ എഴുന്നേൽക്കാം. രാവിലെ പത്രംവായിക്കാൻ മറക്കരുത്. 

കറന്റ് അഫയേഴ്സ് എന്ന വലിയ ഭാഗം കൂടി നമുക്കു പഠിക്കാനുണ്ട്.

മറക്കാതിരിക്കാം ഈ ടിപ്സ്

∙പുസ്തകവായന മാത്രമാകുമ്പോഴുള്ള ബോറടി ഒഴിവാക്കാൻ ഇടയ്ക്ക് ഓൺലൈൻ, യുട്യൂബ് പരിശീലനവും നടത്താം.

∙സമൂഹമാധ്യമങ്ങളിലെ പഠനഗ്രൂപ്പുകളിൽ സജീവമാകാം. ഈ ഗ്രൂപ്പുകളിൽ കൂട്ടുകാരുമൊത്ത് ഓരോ വിഷയത്തിനും ക്വിസ് നടത്തി മത്സരിക്കുന്നതു റിവിഷനു സഹായിക്കും.

∙വീട്ടിൽ തന്നെ ഇരിക്കുമ്പോൾ മാനസിക സമ്മർദമുണ്ടാകാം. ഇതൊഴിവാക്കാൻ ചെറിയ വ്യായാമങ്ങളും മനസ്സിന് ഉന്മേഷം നൽകുന്ന ഗെയിമുകളുമാകാം.

English Summary : Kerala PSC Exam Preparation Tips By Mansoorali Kappungal

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA