പിഎസ്‌സി വിജയം ഉറപ്പാക്കണോ? പഠിക്കണം ഐടിയിലെ ഈ ഭാഗങ്ങൾ

Exam-Preparation
SHARE

വിവര സാങ്കേതികവിദ്യ(ഐടി)യെക്കുറിച്ചാണ് ഇക്കുറി നമ്മൾ ചർച്ച ചെയ്യുന്നത്. 2017 വരെ എൽഡിസി പരീക്ഷയിൽ ഐടി ചോദ്യങ്ങൾ ഉൾപ്പെടുത്താറില്ലായിരുന്നു. എന്നാൽ പുതുതലമുറ സേവനകാലത്ത് കംപ്യൂട്ടർ, ഐടി മേഖലയെക്കുറിച്ച് ഉദ്യോഗാർഥിക്കു ധാരണയുണ്ടായിരിക്കണം. കഴിഞ്ഞ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) പരീക്ഷയിലും എൻസിഎ വിജ്ഞാപനത്തിൽ നടത്തിയ എൽഡിസി പരീക്ഷയിലും ഈ ഭാഗത്തു നിന്നു ചോദ്യങ്ങളുണ്ടായിരുന്നു. വരുന്ന എൽഡിസി പരീക്ഷയിലും ഐടി ചോദ്യങ്ങൾ വരുമെന്നതിന്റെ സൂചനയാണിത്. പൊതുവിജ്ഞാനം എന്നു വിളിക്കാവുന്ന ഏറ്റവും അടിസ്ഥാന മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കണം. ഇതിനു ഹൈസ്കൂളിലെ ഐടി പാഠപുസ്തകങ്ങളെ ആശ്രയിക്കാം. വരാൻ സാധ്യതയുള്ള ചില ചോദ്യങ്ങൾ നോക്കാം.

∙കംപ്യൂട്ടർ എന്ന വാക്കിന്റെ ഉത്‌ഭവം ഏതു ഭാഷയിൽനിന്ന് ?

ലാറ്റിൻ

∙വേൾഡ് വൈഡ് വെബിന്റെ (www) ഉപജ്ഞാതാവ് ആര് ?

ടിം ബർണേഴ്സ് ലീ

∙കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സമഗ്ര വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന സംവിധാനം ?

സ്കൂൾ വിക്കി

∙രാജ്യാന്തര സൈബർ സുരക്ഷാദിനം എന്നാണ് ?

നവംബർ 30

∙സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാതാവ് ?

റിച്ചഡ് സ്റ്റോൾമാൻ

∙സ്വതന്ത്ര വെക്ടർ ഗ്രാഫിക്സ് എഡിറ്റിങ് സോഫ്റ്റ്‌വെയറിന് ഉദാഹരണം ?

ഇങ്ക്സ്കേപ്

∙വൈഫൈ (wifi) എന്നതിന്റെ പൂർണരൂപം ?

വയർലെസ് ഫിഡലിറ്റി

∙ദുരുദ്ദേശ്യത്തോടെ കംപ്യൂട്ടറിലോ കംപ്യൂട്ടർ ശൃംഖലകളിലോ അതിക്രമിച്ചു കയറി വിവരങ്ങൾ താറുമാറാക്കുന്ന പ്രവൃത്തി ?

ക്രാക്കിങ്

∙ഒരു കെട്ടിടത്തിനുള്ളിലെ കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം ?

ലോക്കൽ ഏരിയ നെറ്റ്‍വർക്ക് (LAN)

∙കംപ്യൂട്ടർ, ടെലി കമ്യൂണിക്കേഷൻ എന്നിവയ്ക്കായി ഉപയോഗിക്കുന്ന അൺഷീൽഡഡ് ട്വിസ്റ്റഡ് പെയർ കേബിളിൽ (യുടിപി) എത്ര വയറുകളുണ്ട് ?

8

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA