ഇൗ വനിതയുടെ പേരെന്താണ്? ആനുകാലിക വി‍ജ്ഞാനത്തിൽ നിങ്ങൾക്ക് എത്ര മാർക്ക്?

EU-SUMMIT-DIPLOMACY-POLITICS
SHARE

ആനുകാലിക വിജ്ഞാനങ്ങളെക്കുറിച്ചാകാം ഈ ആഴ്ച ചർച്ച. എൽഡി ക്ലാർക്ക് പരീക്ഷയിൽ ഈ മേഖലയിൽനിന്നു നാലോ അഞ്ചോ ചോദ്യങ്ങളേ പ്രതീക്ഷിക്കേണ്ടതുള്ളൂ. എങ്കിലും വരുന്ന ചോദ്യങ്ങൾ ആഴത്തിലുള്ളവയായിരിക്കും; അവ റാങ്ക് നിർണയിക്കും. ആനുകാലിക വി‍ജ്ഞാനം എങ്ങനെ പഠിക്കണമെന്നതു സംബന്ധിച്ചു മുൻപൊരിക്കൽ നമ്മൾ വിശദമായി ചർച്ച ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണ് ഈ ലക്കം.

2019 ജനുവരി മുതൽ 2020 ജൂൺ വരെ ഇന്ത്യ, കേരളം എന്നിവയുമായി ബന്ധപ്പെട്ട ആനുകാലിക വിവരങ്ങൾക്കു പ്രാധാന്യം നൽകണം. സമ്മേളന വേദികൾ, പുതിയ കരാറുകൾ, നാമകരണങ്ങൾ, സാമൂഹികക്ഷേമ പദ്ധതികൾ എന്നിവയെല്ലാം നോക്കണം. കായികമേഖലയിൽ ഇന്ത്യയുടെയും കേരളത്തിന്റെയും ജയവും തോൽവിയും നോക്കണം. കേരളത്തിന്റെ പുരുഷ, വനിതാ ടീമുകളുടെ പ്രകടനവും.

ഇനി ഇതുവരെയുള്ള ആനുകാലിക പഠനം ഒന്നു പരീക്ഷിച്ചു നോക്കിയാലോ? താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ എത്രയെണ്ണത്തിന് ഉത്തരം കിട്ടുന്നുണ്ടെന്നു നോക്കാം.എട്ടിൽ കൂടുതലാണു മാർക്ക് എങ്കിൽ ധൈര്യമായി മുന്നോട്ടു പോകാം. 6–8 ആണെങ്കിൽ കുറച്ചുകൂടി ശ്രമിക്കേണ്ടിയിരിക്കുന്നു. അഞ്ചിൽ താഴെയാണു മാർക്കെങ്കിൽ ശാസ്ത്രീയമായി കൂടുതൽ സമയം തീർച്ചയായും നീക്കിവയ്ക്കണം.

1. കലേശ്വരം ജലസേചന പദ്ധതി ഏതു നദിയിലാണ് ?
2. പ്രഥമ ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് 2020 വേദി ?
3. ബഹികാരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച വനിത എന്ന റെക്കോർഡ് ആർക്ക് ? 
4. മാനുവൽ മറേറോ ക്രൂസ് ഏതു രാജ്യത്തെ പ്രധാനമന്ത്രിയാണ് ?
5. ‘മൈൻഡ് മാസ്റ്റർ’ എന്ന ആത്മകഥ ആരുടേത് ?
6. ലോക്സഭയിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കുള്ള സംവരണം എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതി ?
7. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി ?
8. കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നതെന്ന് ?
9. അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോത്സവ വേദി ?
10. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ തയാറാക്കിയ ആപ് ?

ഉത്തരങ്ങൾ

1. ഗോദാവരി
2. ഗുൽമാർഗ്
3. ക്രിസ്റ്റിന കോച്ച് (328 ദിവസം)
4. ക്യൂബ
5. വിശ്വനാഥൻ ആനന്ദ്
6. 104
7. സന മരീൻ (ഫിൻലൻഡ്, 34 വയസ്സ്)
8. നവംബർ 28, 2019 
9. കൊല്ലം
10. ആരോഗ്യസേതു

100 എൽഡിസി ചോദ്യങ്ങളുമായി മൻസൂർ അലിയുടെ സ്പെഷൽ പരിശീലനം തൊഴിൽവീഥിയിൽ

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA