ഒറ്റ ചോദ്യം മതി ഉയർന്ന റാങ്ക് നേടാൻ; ഈ ചോദ്യങ്ങൾ അവഗണിക്കരുത്

Exam_preparation_tips
SHARE

എൽഡി ക്ലാർക്ക് പരീക്ഷയിൽ റാങ്ക് നിശ്ചയിക്കുന്നതിൽ പൊതുവിജ്ഞാനം പ്രധാനമാണെന്നു മുൻ ലക്കങ്ങളിൽ പറഞ്ഞിരുന്നല്ലോ? മുൻവർഷ ചോദ്യങ്ങൾ വിശകലനം ചെയ്താൽ ഒരു കാര്യം മനസ്സിലാകും. മഹദ് വ്യക്തികളുടെ വിശേഷണങ്ങളോ അപരനാമങ്ങളോ പതിവായി ചോദിക്കും. കൂടുതലും സ്വാതന്ത്ര്യസമരവുമായോ നവോത്ഥാന പ്രസ്ഥാനങ്ങളുമായോ ബന്ധപ്പെട്ടവരുടെ പേരുകൾ. മലയാളത്തിലെ എഴുത്തുകാരുടെ അപരനാമങ്ങളും ചോദിക്കാറുണ്ട്.

ഇത്തരത്തിൽ ചില അപര നാമങ്ങളും വിശേഷണങ്ങളും നോക്കാം.

∙ഏഷ്യയുടെ പ്രകാശം: ശ്രീബുദ്ധൻ

∙ലോകത്തിന്റെ പ്രകാശം: യേശുക്രിസ്തു

∙വിളക്കേന്തിയ വനിത: ഫ്ലോറൻസ് നൈറ്റിങ്ഗേൽ

∙ഉരുക്കുവനിത: മാർഗരറ്റ് താച്ചർ

∙ ബംഗാൾ കടുവ: ബിപിൻ ചന്ദ്രപാൽ

∙ മറാഠാ സിംഹം: ബാലഗംഗാധര തിലക്

∙ പഞ്ചാബ് കേസരി: ലാലാ ലജ്പത് റായ്

∙പഞ്ചാബ് സിംഹം: മഹാരാജാ രഞ്ജിത് സിങ്

∙ ഇന്ത്യൻ നെപ്പോളിയൻ: സമുദ്രഗുപ്തൻ

∙ ഇന്ത്യൻ മാക്കിയവെല്ലി: ചാണക്യൻ

∙ലോകമാന്യ: ബാലഗംഗാധര തിലക്

∙ ലോകനായക്: ജയപ്രകാശ് നാരായൺ

∙ഇന്ത്യയുടെ വന്ദ്യ വയോധികൻ: ദാദാഭായ്  നവറോജി

∙ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ്: മാഡം ബിക്കാജി കാമ

∙ദേശസ്നേഹികളുടെ രാജകുമാരൻ: സുഭാഷ് ചന്ദ്രബോസ്

∙ഭാരതകേസരി: മന്നത്ത് പത്മനാഭൻ

∙കേരള വാല്മീകി: വള്ളത്തോൾ നാരായണ മേനോൻ

∙കേരള കാളിദാസൻ: കേരളവർമ വലിയ കോയിത്തമ്പുരാൻ

∙കേരള വ്യാസൻ: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

∙കേരള പാണിനി: എ.ആർ.രാജരാജ വർമ

∙കേരള സ്കോട്ട്: സി.വി. രാമൻ പിള്ള

∙കേരള ഹെമിങ്‌വേ: എം.ടി.വാസുദേവൻ നായർ

∙പയ്യോളി എക്സ്പ്രസ്: പി.ടി. ഉഷ

100 എൽഡിസി ചോദ്യങ്ങളുമായി മൻസൂർ അലിയുടെ സ്പെഷൽ പരിശീലനം തൊഴിൽവീഥിയിൽ. Subscribe Now>>

English Summary : Exam Preparation Tips by Mansoorali Kappungal

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA