ADVERTISEMENT

കൊറോണക്കാലത്ത് നമ്മൾ ഏറ്റവും അധികം കേട്ട വാക്കാണ് കൈകഴുകൽ. ക്രൈമിയൻ യുദ്ധകാലത്ത് ഇതേ ആശയം ആദ്യം മുന്നോട്ടുവച്ചത് ഫ്ലോറൻസ് നൈറ്റിങ്ഗേൽ ആണ്. അന്ന് ആരും അതു കാര്യമായി ഉൾക്കൊണ്ടില്ല. എന്നാൽ കൈകഴുകലിന് അതീവ പ്രാധാന്യമുള്ള ഈ കൊറോണക്കാലത്ത് ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനത്തിനും കൂടുതൽ പ്രാധാന്യമുണ്ട്.

 

ആരോഗ്യവും, ആരോഗ്യദിനങ്ങളും അവയുടെ സന്ദേശങ്ങളുമെല്ലാം പിഎസ്‍സിയുടെ ഇഷ്ടചോദ്യങ്ങളാണ്. മുൻകാല ചോദ്യപേപ്പറുകൾ നോക്കിയാൽ ഒരു ചോദ്യമെങ്കിലും ഇത്തരത്തിൽ കാണാം.

 

ഈ ചോദ്യങ്ങൾ ശ്രദ്ധിക്കുക

 

∙ലോക നഴ്സസ് ദിനം: മേയ് 12

 

∙ആതുരശുശ്രൂഷയുടെ മാതാവ്: ഫ്ലോറൻസ് നൈറ്റിങ്ഗേൽ

 

∙ലോകാരോഗ്യസംഘടന 2020 ഏതു വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു: ആതുരസേവകരുടെ വർഷം

 

∙2020 ലോക നഴ്സസ് ദിനത്തിന്റെ വിഷയം: നഴ്സിങ് ദ്  വേൾഡ് ടു ഹെൽത്ത്

 

∙ലോക ആരോഗ്യദിനം: ഏപ്രിൽ 7

 

∙2020 ലോകാരോഗ്യ ദിനത്തിന്റെ വിഷയം: സപ്പോർട്ട് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ്

 

∙ലോക ഹോമോയോപ്പതി ദിനം: ഏപ്രിൽ 10

 

∙2020 ഹോമിയോപ്പതി ദിനത്തിന്റെ വിഷയം: പൊതുജനാരോഗ്യത്തിൽ ഹോമിയോപ്പതിയുടെ വ്യാപ്തി വർധിപ്പിക്കുക

 

ദിനാചരണങ്ങൾ പ്രധാനം

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ചില രോഗങ്ങൾക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. അവയിൽ പലതും പലപ്പോഴായി പിഎസ്‍സി പരീക്ഷകളിൽ ചോദിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ചിലതു നോക്കാം.

 

∙കുഷ്ഠരോഗദിനം: ജനുവരി 30

 

∙കാൻസർ ദിനം: ഫെബ്രുവരി 4

 

∙ഡൗൺ സിൻഡ്രോം ദിനം: മാർച്ച് 21

 

∙ക്ഷയ രോഗ ദിനം: മാർച്ച് 24

 

∙ഓട്ടിസം ദിനം: ഏപ്രിൽ 2

 

∙ഹീമോഫീലിയ ദിനം: ഏപ്രിൽ 17

 

∙മലേറിയ ദിനം: ഏപ്രിൽ 25

 

∙ഹെപ്പറ്റൈറ്റിസ് ദിനം: ജൂലൈ 28

 

∙പേവിഷബാധ ദിനം: സെപ്റ്റംബർ 28

 

 പ്രമേഹ ദിനം: നവംബർ 14

 

∙എയ്ഡ്സ് ദിനം:  ഡിസംബർ 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com