ADVERTISEMENT

കംപ്യൂട്ടർ സയൻസിലെ വിവിധ മേഖലകളിൽ നിന്നുള്ള സാംപിൾ ചോദ്യങ്ങൾ ഈ ലക്കത്തിൽ പരിശീലിക്കാം. വെറുതെ വായിച്ചു പോയവർക്കു പരമാവധി ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിലായിരിക്കും ഓപ്ഷനുകൾ. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ മനസ്സിലാക്കി പഠിച്ചില്ലെങ്കിൽ തെറ്റിപ്പോകാം.

1. താഴെ കൊടുത്തവയിൽ 4th ജനറേഷൻ കംപ്യൂട്ടറിന് ഉദാഹരണമേത്? 

A. IBM 370 B. IBM 4341 

C. IBM 1401 D. UNIVAC 

2. ഇന്റഗ്രേറ്റഡ് സർക്യൂട്ട് ആദ്യമായി ഉപയോഗിച്ചത് ഏതു ജനറേഷൻ കംപ്യൂട്ടറിലാണ്? 

A. 1st ജനറേഷൻ 

B. 2nd ജനറേഷൻ 

C. 3rd ജനറേഷൻ 

D. 4th ജനറേഷൻ 

3. PPMന്റെ പൂർണരൂപം എന്ത്? 

A. Parts per million 

B. Pixels per minute 

C. Pages per minute 

D. Pixels per page 

4. GUI പൂർണരൂപം എന്ത്? 

A. Graphical User Information 

B. Graphical User Interface 

C. Global User Information 

D. Global User Interface 

5. URLന്റെ പൂർണരൂപം എന്ത്‌? 

A. Uniform Resource Locator 

B. Universal Resource Locator 

C. Universal Resource Language 

D. Uniform Resource Language 

6. ഫ്രീ സോഫ്റ്റ്‌വെയർ കണ്ടുപിടിച്ചതാര് ? 

A. റാൽഫ് ബിയർ 

B. സബീർ ഭാട്ടിയ 

C. ലാറി പേജ് 

D. റിച്ചഡ് സ്റ്റോൾമാൻ 

7. ഇ-മെയിൽ സ്ഥാപകനാര് ? 

A. റേ ടോംലിൻസൺ 

B. ടിം ബേണേഴ്സ്‍ ലി 

C. ക്ലൗഡ്‌ ഷാനൺ 

D. അലൻ സ്റ്റുഗർട്ട് 

8. മൊബൈൽ ഫോൺ കണ്ടുപിടിച്ചതാര് ? 

A. ഫ്രെഡ് കൊഹെൻ 

B. എഡ്‌വേഡ്‌ റോബർട്സ് 

C. മാർട്ടിൻ കൂപ്പർ 

D. ജാക്ക് കിൽബി 

9. ലാപ്ടോപ്പുകളിൽ ഉപയോഗിക്കുന്ന ബാറ്ററി ഏത് ? 

A. മെർക്കുറി സെൽ 

B. ഡ്രൈ സെൽ 

C. നിക്കൽ കാഡ്മിയം സെൽ 

D. ലിഥിയം അയോൺ സെൽ 

10. ഐടി ആക്ട്(2000) നിലവിൽ വന്നതെന്ന്? 

A. 2000 ഒക്ടോബർ 17 

B. 2000 ജൂൺ 9 

C 2000 ഫെബ്രുവരി 5 

.D 2000 ഒക്ടോബർ 27 

ഉത്തരങ്ങൾ 

1. B, 2.C, 3. C, 4.B, 5.A, 6.D,7.A,8.C,9.D, 10.A 

തൊഴിൽ വീഥി – ഹൊറൈസൺ LDC മോക്ടെസ്റ്റ് ജൂലൈ 3ന് 

കോവിഡ് മൂലം വൈകിയ എൽഡിസി പരീക്ഷയ്ക്കു കൂടുതൽ കൃത്യതയാർന്ന പരിശീലനത്തിന് അവസരമൊരുക്കി മലയാള മനോരമ തൊഴിൽ വീഥിയും മനോരമ ഹൊറൈസണും ചേർന്നു ജൂലൈ 3ന് മെഗാ ഓൺലൈൻ മോക്ടെസ്റ്റ് നടത്തും. www.manoramahorizon.com വഴി സൗജന്യമായി ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ആദ്യ 10 സ്ഥാനങ്ങളിലെത്തുന്നവർക്കു സമ്മാനങ്ങളുണ്ട്. പരീക്ഷയ്ക്കുശേഷം ചോദ്യങ്ങൾ വിദഗ്ധർ വിലയിരുത്തും. സംശയനിവാരണത്തിനും അവസരമുണ്ട്. വിശദാംശങ്ങൾ തൊഴിൽ വീഥിയിലും ഹൊറൈസണിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com