ADVERTISEMENT

ഈ ലക്കം മലയാളം പരിശീലിക്കാം. ശൈലികളും അവയുടെ അർഥങ്ങളും സംബന്ധിച്ച ചോദ്യങ്ങളിൽ എല്ലാ ഓപ്ഷനും ശരിയെന്നു തോന്നും എന്നതാണ് അപകടം. ഉത്തരം തിരഞ്ഞെടുക്കും മുൻപു കൃത്യമായി വായിച്ചു മനസ്സിലാക്കണം. പുസ്തകങ്ങൾ, അവയുടെ രചയിതാക്കൾ, പര്യായ–വിപരീത പദങ്ങൾ തുടങ്ങിയ ചോദ്യങ്ങളൊക്കെ പ്രതീക്ഷിക്കണം.

ചില സാംപിൾ ചോദ്യങ്ങൾ

1. This is the standing order - മലയാളത്തിലേക്കു വിവർത്തനം ചെയ്യുക :

A) ഇത് അടിയന്തരമായ ഉത്തരവാണ്

B) ഇതാണ് ഉത്തരവിന്റെ കാലാവധി

C) നിലനിൽപ്പിന്റെ ഉത്തരവാണിത്

D) ഇത് നിലവിലുള്ള ഉത്തരവാണ്

 

2. താഴെയുള്ളവയിൽ 'തീ' എന്ന അർഥം വരാത്തത് :

A) അനലൻ

B) വഹ്നി

C) യാമിനി

D) പാവകൻ

 

3. ‘മഞ്ഞവെയിൽ മരണങ്ങൾ’ ആരുടെ നോവലാണ് ?

A) കമല സുരയ്യ

B) ബെന്യാമിൻ

C) ഒ.വി.വിജയൻ

D)  അംബികാസുതൻ മങ്ങാട്

 

4.  'പുലിജന്മം' ആരുടെ നാടകമാണ് ?

A) എൻ.പ്രഭാകരൻ

B) എൻ.കൃഷ്ണപിള്ള

C) തോപ്പിൽ ഭാസി

D) എം.ടി.വാസുദേവൻ നായർ

 

5. One who is driven to the wall - എന്നതിന്റെ ശരിയായ അർഥം എന്ത് ?

A) ഓടിപ്പോയവൻ

B) ഓടിച്ചവൻ

C) ഗതികെട്ടവൻ

D) മിടുക്കൻ

 

6. താഴെ കൊടുത്തിരിക്കുന്നവയിൽ ‘വീണ’ എന്നർഥം വരുന്നതേത് ? 

A) ക്ഷോണി

B) വിപഞ്ചിക

C) വായസം

D) ശാരിക

 

7. ‘ജാഗരണം’ എന്ന പദത്തിന്റെ വിപരീതം ?

A) പ്രമാണം 

B) സുഷുപ്തി 

C) അചേതനം 

D) അപകൃഷ്ടം

 

8. കർമ്മധാരയ സമാസം അല്ലാത്ത പദം ഏത് ?

A) തോൾവള

B) പീതാംബരം

C) കൊന്നത്തെങ്ങ്

D) നീലാകാശം 

 

ഉത്തരങ്ങൾ: 1.D, 2.C, 3.B, 4.A, 5.C, 6.B,7.B, 8.A

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com