ADVERTISEMENT

അത്യാവശ്യം പഠിച്ചിട്ടുള്ള ഉദ്യോഗാർഥികളെയും വട്ടം ചുറ്റിക്കാൻ പിഎസ്‍സിക്കു ചില തന്ത്രങ്ങളുണ്ട്. അത്തരം ഒരു തന്ത്രമാണ് ഇക്കുറി പരിചയപ്പെടുത്തുന്നത്. ആദ്യം പൊതുവിജ്ഞാനത്തിലെ 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകിനോക്കാം. 

 

1) വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ സംസ്ഥാനം ?

a) മഹാരാഷ്ട്ര b) കർണാടക c) തമിഴ്നാട് d) ഗുജറാത്ത് 

 

2) കേരളത്തിൽനിന്നുള്ള എംപിമാരുടെ എണ്ണം ?

a) 20      b) 9       c) 12 d) 29 

 

3) രാഷ്ട്രപതിക്കു രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം ?

a) 2 b) 12 c) 18 d) 20 

 

4) ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ കൃതിയാണ് ?

a) കെ.പി.കേശവമേനോൻ b) ഉള്ളൂർ c) ജോസഫ് മുണ്ടശ്ശേരി               d) ഇടശ്ശേരി 

 

5) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ?

a) കരൾ       b) അഡ്രീനൽ    c) തൈമസ് 

d) തൈറോയ്ഡ് 

 

6) ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് ?

a) പി.സി.മഹലനോബിസ് 

b) ദാദാഭായി നവറോജി 

c) എം.വിശ്വേശ്വരയ്യ d) കെ.എൻ. രാജ് 

 

7) സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ?

a) ഇന്ദിരാ ഗാന്ധി b) മൊറാർജി ദേശായി c) ചരൺസിങ്            d) രാജീവ് ഗാന്ധി 

 

8) കുടുംബശ്രീ പദ്ധതി ആരംഭിച്ച വർഷം ?

a) 1997        b) 1998       c) 1987      d) 2000 

 

9) സലിം അലി ദേശീയ ഉദ്യാനം എവിടെ സ്ഥിതിചെയ്യുന്നു ?

a) ഗോവ                  b) കേരളം  

c) ജമ്മു കശ്മീർ         d) കർണാടക 

10) ഗാന്ധിജിയുടെ എത്രാമത്തെ ജന്മ വാർഷികമാണ് 2019ൽ ആചരിച്ചത് ?

a) 151 b) 152 c) 149 d) 150 

 

പലതിനും ഓപ്ഷൻ എ മാർക്ക് ചെയ്ത് തെറ്റിപ്പോയവരുണ്ടാകും. ഇവിടെയാണു കെണി ഒളിഞ്ഞിരിക്കുന്നത്. ഉദ്യോഗാർഥികൾ ഉത്തരം ‘എ’ ആണെന്നു തെറ്റിദ്ധരിക്കണം എന്നു കരുതിത്തന്നെയാണ് സമാനസ്വഭാവമുള്ള ഓപ്ഷൻ ഒന്നാം ഓപ്ഷനായി നൽകിയിരിക്കുന്നത്. ചിലർ ചോദ്യം വായിച്ച് ആദ്യ ഓപ്ഷൻ മാത്രം വായിച്ച്  ഉത്തരം അടയാളപ്പെടുത്തും, മാർക്കും പോകും. ചോദ്യം വായിച്ച് രണ്ടു സെക്കൻഡ് സമയമെടുത്ത് 4 ഓപ്ഷനും വായിച്ചശേഷം മാത്രം ഉത്തരം എഴുതുക. 

 

ഉത്തരങ്ങൾ 

1) c, 2) d, 3) b, 4) c, 5) d, 6) c, 7) d, 8) b, 9) c, 10) d

 

തൊഴിൽവീഥിയിൽ മോക് ടെസ്റ്റ്

 

മൻസൂർ അലി കാപ്പുങ്ങൽ തയാറാക്കുന്ന എൽഡിസി മോക് ടെസ്റ്റ് തൊഴിൽ വീഥിയിൽ വിശദീകരണസഹിതം.

English Summary: Kerala PSC Success Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com