ADVERTISEMENT

പരമ്പരാഗത ചോദ്യ രീതികൾക്കു പകരം പുതിയ രീതിയിലുള്ള ചോദ്യങ്ങൾ പിഎസ്‍സി പരീക്ഷകളിൽ ഈയിടെയായി ധാരാളം കാണാറുണ്ട്. ചേരുംപടി ചേർക്കുക, തെറ്റായ ജോഡി കണ്ടെത്തുക, ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക തുടങ്ങി പല പേരുകളിലാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കാറുള്ളത്. അത്തരത്തിലുള്ള ചില പുതിയ രീതി പരിശീലിക്കാം.

 

1. ചേരുംപടി ചേർക്കുക:

a) ടെന്നിസ് കോർട്ട് പ്രതിജ്ഞ

b) ബോസ്റ്റൺ ടീ പാർട്ടി

c) ഫെബ്രുവരി വിപ്ലവം

d) ബോക്സർ ലഹള

 

1) റഷ്യൻ വിപ്ലവം

2) ചൈനീസ് വിപ്ലവം

3) ഫ്രഞ്ച് വിപ്ലവം

4) അമേരിക്കൻ വിപ്ലവം

A. a-4, b-3, c-1, d-2

B. a-2, b-3, c-4, d-1

C. a-3, b-4, c-1, d-2

D. a-3, b-1, c-4, d-2

 

2. ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക. 

കരിങ്കുപ്പായക്കാർ : മുസ്സോളിനി 

തവിട്ടു കുപ്പായക്കാർ: ...............

A. മാവോ സേതുങ് 

B. ഹിറ്റ്ലർ

C. ഗാരിബാൾഡി

D. നെപ്പോളിയൻ 

 

3. ചേരുംപടി ചേർക്കുക

a) ഒന്നാം ലോകമഹായുദ്ധം

b) ഐക്യരാഷ്ട്ര സംഘടന

c) വാട്ടർ ലൂ യുദ്ധം

d) ചൈന ജനകീയ റിപ്പബ്ലിക്

 

1) 1815

2) 1914

3) 1949

4) 1945

A. a-2, b-4, c-1, d-3

B. a-3, b-4, c-1, d-2

C. a-2, b-1, c-4, d-3

D. a-4, b-3, c-1, d-2

 

4. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി ഏത് ? 

A. മഹാത്മാ ഗാന്ധി - ഇന്ത്യ

B. നെൽസൻ മണ്ടേല- ദക്ഷിണാഫ്രിക്ക  

C. ക്വാമി എൻക്രൂമ - ഘാന

D. ജോമോ കെനിയാത്ത - ബർമുഡ 

 

5. തെറ്റായ ജോടി ഏത് ? 

A. റൂസ്സോ - സോഷ്യൽ 

                   കോൺട്രാക്ട്

B. മാക്സിം ഗോർക്കി - അമ്മ

C. ആൻ ഫ്രാങ്ക് - ഡയറിക്കുറിപ്പുകൾ

D. മൊണ്ടസ്ക്യൂ - ശീതസമരം

 

6. ബന്ധം മനസ്സിലാക്കി 

പൂരിപ്പിക്കുക.

ശാശ്വത ഭൂനികുതി വ്യവസ്ഥ: 

കോൺവാലിസ്

ബംഗാൾ വിഭജനം : ................. 

 

A. കാനിങ് പ്രഭു

B. കഴ്സൺ പ്രഭു

C. വില്യം ബെന്റിക് പ്രഭു

D. ഡൽഹൗസി പ്രഭു

 

ഉത്തരങ്ങൾ  

1.C, 2.B, 3.A, 4.D, 5.D, 6.B

 

English Summary: Kerala PSC Exam Tips By Mansoorali Kappungal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com