ADVERTISEMENT

കേരളാ പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന LDC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി തൊഴിൽ വീഥിയും മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാറിൽ ഏഴാമത്തേത് ഈ വരുന്ന വെള്ളിയാഴ്ച.

 

മത്സര പരീക്ഷകളിൽ ഭൂമിശാസ്ത്ര വിഷയങ്ങൾ‌ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മറ്റ് വിഷയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ  ഭൂമിശാസ്ത്രം വളരെ വലുതാണെന്ന് പല ഉദ്യോഗാർഥികളും കരുതുന്നു. എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും എളുപ്പമുള്ള വിഷയമാണ് ഭൂമിശാസ്ത്രം എന്നതാണ് വസ്തുത. ഭൂമിശാസ്ത്ര ചോദ്യങ്ങളെ അടുത്തറിയുവാൻ ഈ വെബിനാർ വളരെ സഹായകരമാണ്. പരീക്ഷകളിൽ കൂടുതൽ തവണ ചോദിച്ച ചോദ്യങ്ങളെ ലളിത രൂപത്തിൽ ചർച്ച ചെയ്യുകയും പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. പരീക്ഷാ പാറ്റേൺ പരിചയപ്പെടുവാനും ചിട്ടയായ രീതിയിൽ പഠനം ക്രമീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കും . 

 

മത്സര പരീക്ഷാ പരിശീലകനായ ലിഞ്ചു സച്ചിയാണ് വെബിനാർ നയിക്കുന്നത്.ഈ വരുന്ന വെള്ളിയാഴ്ച, 2020 ഓഗസ്റ്റ് 28 , രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി  https://bit.ly/2E9cOlRഎന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086117808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ് എം എസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കൂ.

English Summary: Kerala PSC Webinar By Manorama Horizon And Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com