ADVERTISEMENT

കോഴ്‌സുകളും പഠന മേഖലകളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അതീവ ശ്രദ്ധയോടെയും ആലോചനയോടെയും നിര്‍വഹിക്കേണ്ട ഒന്നാണ് കരിയര്‍. കുട്ടികളുടെ പഠനവും കരിയറും സംബന്ധിച്ച് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ കുഴയുന്ന ഈ സമയത്ത് ' Reaching YOUR SUCCESSFUL Career' എന്ന വിഷയത്തിൽ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ സെമിനാർ ഒരുക്കുന്നു. 

 

പഠനം ശരിയായി ചിട്ടപ്പെടുത്താനും ഉചിതമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും ഈ വെബിനാർ നിങ്ങളെ സഹായിക്കുന്നു.10,11,12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്കും , കോളേജ് വിദ്യാർഥികൾക്കുമാണ് ഈ വെബിനാർ കൂടുതൽ സഹായകരമാകുന്നത്. 

 

രക്ഷിതാക്കളുടെ താല്‍പര്യവും മറ്റു ബാഹ്യ സമര്‍ദ്ദങ്ങള്‍ക്കും വഴങ്ങി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോഴുണ്ടാകുന്ന സാമൂഹ്യ മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, കുട്ടികൾക്ക് അവരുടെ അഭിരുചിക്കും കഴിവിനും അനുസരിച്ച് ഏത് മേഖലയിലേക്ക് തിരിയണമെന്ന് തീരുമാനിക്കാൻ ഈ വെബിനാർ നിങ്ങളെ പ്രാപ്തരാക്കുന്നു. സ്വന്തം കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ് ഗുണവും ദോഷവും മനസിലാക്കി യോജിച്ച കരിയർ കണ്ടെത്തുവാനും നിങ്ങളെ സജ്ജമാക്കുന്നു.

 

പ്രശസ്ത കരിയർഗുരുവും കരിയർ ടെസ്റ്റ് ലൈവിലെ ചീഫ് കരിയർ കൺസൾട്ടന്റുമായ സജിത്ത് തോമസാണ് വെബിനാർ നയിക്കുന്നത്. 2020 സെപ്തംബർ 12, ശനിയാഴ്ച വൈകിട്ട് 3 മണിക്ക് നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി https://bit.ly/2R94wgQ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086117808 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യൂ.

English Summary: Manorama Horizon Career Webinar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com