ദേശീയപതാകയെ കുറിച്ച് പഠിക്കാം; പിഎസ്‌സി പരീക്ഷയിൽ മികച്ച റാങ്ക് സ്വന്തമാക്കാം

HIGHLIGHTS
  • പതാകകളെക്കുറിച്ചുള്ള പഠനം: വെക്സിലോളജി
exam-study
SHARE

ലാസ്റ്റ് ഗ്രേഡ്, എൽഡി ക്ലാർക്ക് നിയമനങ്ങൾക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ തുടരാം. ഈയാഴ്ച ദേശീയ പതാകയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാം.

∙പതാകകളെക്കുറിച്ചുള്ള പഠനം: വെക്സിലോളജി

∙ഇന്ത്യയുടെ ദേശീയപതാക നിർമിക്കുന്ന ഔദ്യോഗിക യൂണിറ്റ്: ഹുബ്ബള്ളി, കർണാടക (പഴയ പേര് ഹൂബ്ലി)

∙ഇന്ത്യൻ ദേശീയപതാക അംഗീകരിക്കപ്പെട്ട ദിവസം: 1947 ജൂലൈ 22

∙ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങൾ: കുങ്കുമം, വെള്ള, പച്ച (കുങ്കുമം– ധീരത, ത്യാഗം; വെള്ള –സത്യം, സമാധാനം; പച്ച– സമൃദ്ധി, ഫലഭൂയിഷ്ഠത)

∙പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം: 3 :2

∙വീതിയും നീളവും തമ്മിലുള്ള അനുപാതം: 2 :3

∙അശോകചക്രത്തിന്റെ നിറം: നാവിക നീല (24 ആരക്കാലുകൾ, കണ്ടെടുക്കപ്പെട്ട സ്ഥലം സാരാനാഥ്)

∙ദേശീയ പതാകയുടെ ശിൽപി: പിങ്കാളി വെങ്കയ്യ (ആന്ധ്രപ്രദേശ്)

∙സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദേശീയ പതാക ആദ്യമായി ഉയർത്തിയത്: ജവാഹർലാൽ നെഹ്റു

∙സ്വരാജ് പതാക രൂപകൽപന ചെയ്തത്: ഗാന്ധിജി (1921)

∙ദേശീയപതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം: ലഹോർ (1929)

∙ത്രിവർണ പതാക രാജ്യത്തിന്റെ പതാകയായി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം: കറാച്ചി (1931)

∙ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്ന തീയതി: 2002 ജനുവരി 26

∙ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപതാക എവിടെ: ബെളഗാവി, കർണാടക (പഴയ പേര് ബെൽഗാം)

English Summary: Kerala PSC Exam Preparation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA