പിഎസ്‌സി: നദികൾ സംബന്ധിച്ച ചോദ്യങ്ങൾ പഠിക്കാം; മാർക്കു നേടാം

HIGHLIGHTS
  • നദികൾ സംബന്ധിച്ച ചോദ്യങ്ങൾ
exam-study
SHARE

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് പ്രിലിമിനറി പരീക്ഷയ്ക്കു വേണ്ടി നദികൾ സംബന്ധിച്ച ചോദ്യങ്ങൾ ഇക്കുറി പരിശീലിക്കാം.

പെരിയാർ

∙കേരളത്തിലെ ഏറ്റവും വലിയ നദി. നീളം 244 കിലോമീറ്റർ.

∙മറ്റു പേരുകൾ: ചൂർണി, പൂർണ, ആലുവാപ്പുഴ. കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്നു.

∙കാലടി, മലയാറ്റൂർ, ആലുവ മണപ്പുറം, തേക്കടി തുടങ്ങിയവ പെരിയാർ തീരത്ത്. കൂടുതൽ അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന നദി. മുതിരപ്പുഴ, പള്ളിവാസൽ, ഇടമലയാർ പദ്ധതികൾ സ്ഥിതി ചെയ്യുന്നു.

∙1341 ൽ പെരിയാറിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് രൂപപ്പെട്ടതാണ് കൊച്ചി തുറമുഖം. ഈ വെള്ളപ്പൊക്കത്തിലാണ് മുസിരിസ് തുറമുഖം ഇല്ലാതായത്. ∙‘99ലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന 1924ലെ വെള്ളപ്പൊക്കവും പെരിയാറിലുണ്ടായി.

∙കേരളത്തിലെ ഏറ്റവും മലിനമായ നദിയുമാണ് പെരിയാർ.

ഭാരതപ്പുഴ

∙നീളം 209 കിലോമീറ്റർ. ഉദ്ഭവം ആനമല; അവസാനിക്കുന്നത് പൊന്നാനിയിൽ വച്ച് അറബിക്കടലിൽ.

∙മറ്റു പേരുകൾ: നിള, പേരാർ, കേരള ഗംഗ, കേരളത്തിലെ നൈൽ, ശോകനാശിനിപ്പുഴ (പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ അറിയപ്പെടുന്ന പേര്)

∙മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭാരതപ്പുഴയിൽ.

∙കേരള കലാമണ്ഡലം, കിള്ളിക്കുറിശ്ശിമംഗലം എന്നിവ സ്ഥിതി ചെയ്യുന്നത് ഭാരതപ്പുഴയുടെ തീരത്ത്

∙സാമൂതിരിയുടെ മേൽനോട്ടത്തിൽ 12 വർഷത്തിൽ ഒരിക്കൽ മാമാങ്കം നടന്നിരുന്നത് ഭാരതപ്പുഴയുടെ തീരത്ത്. ചാവേറുകളെ അയച്ചിരുന്നത് വള്ളുവക്കോനാതിരി

∙കൽപ്പാത്തി, കണ്ണാടി, ഗായത്രി, തൂത, കുന്തി എന്നിവ പോഷക നദികൾ

∙നീലഗിരിക്കുന്ന്, പാത്രക്കടവ് പദ്ധതി എന്നിവ ഭാരതപ്പുഴയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.

∙ഏറ്റവും മലിനീകരണം കുറഞ്ഞ നദി.

∙നിളയുടെ കവി: പി.കുഞ്ഞിരാമൻ നായർ

∙നിളയുടെ കഥാകാരൻ: എം.ടി. വാസുദേവൻ നായർ

English Summary: Exam Preparation Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA