ADVERTISEMENT

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികകളിലേക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയിലെ പ്രധാന ഭാഗമായ നവോത്ഥാന നായകരെക്കുറിച്ചുള്ള പഠനം തുടരാം.

സ്വാമി വിവേകാനന്ദൻ (1863- 1902)

∙ യഥാർഥ പേര്: നരേന്ദ്രനാഥ് ദത്ത

∙ ഷിക്കാഗോ മത സമ്മേളനത്തിൽ പങ്കെടുത്ത തീയതി:1893 സെപ്റ്റംബർ 11

∙ ഗുരു: ശ്രീരാമകൃഷ്ണപരമഹംസർ

∙ രാമകൃഷ്ണമിഷൻ സ്ഥാപിച്ച വർഷം: 1897 (ബേലൂർ ആസ്ഥാനം)

∙ ആരംഭിച്ച മാസിക: പ്രബുദ്ധ ഭാരതം

∙ പ്രധാന മുദ്രാവാക്യങ്ങൾ: 

ഗീതയിലേക്കു മടങ്ങുക.

ഇന്നു നമുക്ക് ആവശ്യം ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ്.

 

ആനി ബന്റ് (1847 – 1933)

∙ ഹോംറൂൾ ലീഗിനു (മദ്രാസ്) നേതൃത്വം നൽകി.

∙ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് (കൊൽക്കത്ത സമ്മേളനം,1917)

∙ ബനാറസ് സെൻട്രൽ ഹിന്ദു സ്കൂൾ സ്ഥാപിച്ചു.

∙ 1916 ൽ പാലക്കാട്ടു നടന്ന കോൺഗ്രസിന്റെ മലബാർ ജില്ലാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

∙ പ്രസിദ്ധീകരണങ്ങൾ: ന്യൂ ഇന്ത്യ, കോമൺ വീൽ, വേയ്ക്കപ് ഇന്ത്യ

∙ തിയസോഫിക്കൽ സൊസൈറ്റിക്ക് ഇന്ത്യയിൽ നേതൃത്വം നൽകി.

∙ തിയസോഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ: 

മാഡം ബ്ലാവിസ്കി, കേണൽ ഓൽക്കട്ട്

∙ ഇന്ത്യയിലെ ആസ്ഥാനം: അഡയാർ (1882)

English Summary: PSC Exam Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com