ADVERTISEMENT

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കായി ഇക്കുറി ഇന്ത്യയുടെ ആദ്യ മൂന്നു രാഷ്ട്രപതിമാരെക്കുറിച്ചു പഠിക്കാം.

രാജേന്ദ്രപ്രസാദ് (1950-62)

∙സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി 

∙ഭാരത രത്നം നേടിയ ആദ്യ രാഷ്ട്രപതി (1962)

∙ ബിഹാർ ഗാന്ധി എന്നറിയപ്പെടുന്നു

∙രണ്ടു തവണ രാഷ്ട്രപതിയായ ഏക വ്യക്തി

∙1961ൽ ഇന്ത്യയിലെ ആദ്യത്തെ പാർലമെന്റ് സംയുക്ത സമ്മേളനം വിളിച്ചുകൂട്ടി.

∙1951ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തു

ഡോ. എസ്. രാധാകൃഷ്ണൻ (1962-67)

∙തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി.

∙ഉപരാഷ്ട്രപതിയായതിനുശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി. 

∙ഭാരതരത്നം ലഭിച്ച വർഷം: 1954

∙ഒക്സഫഡ് സർവകലാശാലയിൽ അധ്യാപകനായിരുന്നു.

∙1962 ഒക്ടോബർ 26ന് ഇന്ത്യയിലാദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

∙രാജ്യസഭയുടെ പിതാവ്

∙ബ്രിട്ടൻ സന്ദർശിച്ച ആദ്യത്തെ രാഷ്ട്രപതി.

∙'ദ് ഹിന്ദു വ്യൂ ഓഫ് ലൈഫ് ' അദ്ദേഹം രചിച്ച ശ്രദ്ധേയ ​ഗ്രന്ഥമാണ്.

 

സാക്കിർ ഹുസൈൻ (1967-69)

∙പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി.

∙ഗവർണറായശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.

 

മറ്റു ചില വിവരങ്ങൾ കൂടി

∙രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ ഔദ്യോഗിക വസതി: രാഷ്ട്രപതി നിലയം, ഹൈദരാബാദ്

∙രാഷ്ട്രപതി നിവാസ്: ഷിംല; ഇതു മുൻപ് വൈസ്രോയിയുടെ വസതിയായിരുന്നു.

English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com