പഞ്ചവത്സര പദ്ധതികൾ: പഠിക്കാം, മികച്ച റാങ്ക് നേടാം

HIGHLIGHTS
  • ആദ്യ 5 പഞ്ചവത്സര പദ്ധതികൾ
exam-study
Photo Credit : shutterstock.com/Aruta Images
SHARE

ലാസ്റ്റ് ഗ്രേഡ്, എൽഡി ക്ലാർക്ക് പിഎസ്‍സി പരീക്ഷകളിൽ ആവർത്തിച്ചുചോദിക്കുന്ന ഭാഗമാണ് പഞ്ചവത്സര പദ്ധതികൾ. ആദ്യ 5 പഞ്ചവത്സര പദ്ധതികൾ സംബന്ധിച്ചു സ്ഥിരമായി വരാറുള്ള ചോദ്യങ്ങൾ ഇത്തവണ നോക്കാം. 

∙ ഇന്ത്യൻ പഞ്ചവത്സര പദ്ധതിയുടെ പിതാവ്: ജവാഹർലാൽ നെഹ്റു

∙ ആശയം കടമെടുത്തത്: സോവിയറ്റ് യൂണിയനിൽനിന്ന്

ഒന്നാം പഞ്ചവത്സര പദ്ധതി (1951- ’56)

∙ ഹരോൾഡ് ഡോമർ മോഡൽ

∙ കാർഷികമേഖലയ്ക്ക് പ്രാധാന്യം

∙ പ്രധാനപദ്ധതികൾ: ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർവാലി അണക്കെട്ടുകൾ

രണ്ടാം പഞ്ചവത്സര പദ്ധതി (1956–’61)

∙ മഹലനോബിസ് മോഡൽ

∙ വ്യവസായത്തിന് പ്രാധാന്യം

∙ മിശ്ര സമ്പദ്‌വ്യവസ്ഥ

∙ പ്രധാന സംരംഭങ്ങൾ: റൂർക്കല സ്റ്റീൽ പ്ലാന്റ് (ഒഡിഷ), ഭിലായ് സ്റ്റീൽ പ്ലാന്റ് (ഛത്തീസ്ഗഡ്), ദുർഗാപുർ സ്റ്റീൽ പ്ലാന്റ് (ബംഗാൾ), പെരമ്പൂർ കോച്ച് ഫാക്ടറി (തമിഴ്നാട്)

മൂന്നാം പഞ്ചവത്സര പദ്ധതി (1961- ’66)

∙ കൃഷിക്കും വ്യവസായത്തിനും തുല്യപരിഗണന. 

∙ ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ചു.

പ്ലാൻ ഹോളിഡേയ്സ് (1966– 69)

മൂന്നു വർഷവും വാർഷിക പദ്ധതികളാണു നടപ്പാക്കിയത്.നാലാം പഞ്ചവത്സര പദ്ധതി (1969 -’74)

∙ ലക്ഷ്യം: സുസ്ഥിര വികസനത്തിലൂടെ സ്വയംപര്യാപ്തത. 

∙ 14 ബാങ്കുകളുടെ ദേശസാത്ക്കരണം.

അഞ്ചാം പഞ്ചവത്സര പദ്ധതി (1974-1979)

∙ 1977ലെ ഭരണമാറ്റത്തെത്തുടർന്ന് പൂർത്തിയാക്കാതെപോയ പഞ്ചവത്സര പദ്ധതി.

∙ ലക്ഷ്യം: ദാരിദ്ര്യ നിർമാർജനം (ഗരീബി ഹഠാവോ)

∙ ഇരുപതിന പരിപാടി പ്രഖ്യാപനം: 1975

റോളിങ് പ്ലാൻ (1978– 80)

∙ ജനതാ സർക്കാർ 1977ൽ അധികാരത്തിലെത്തിയതിനെത്തുടർന്ന് പ്രധാനമന്ത്രി മൊറാർജി ദേശായി നടപ്പാക്കി. 

∙ നൊബേൽ പുരസ്കാര ജേതാവായ സ്വീഡിഷ് സാമ്പത്തികശാസ്ത്രജ്ഞൻ ഗുണ്ണർ മിർഡാലിന്റെ ആശയം.

English Summary: Kerala PSC Exam Preparation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA