പഞ്ചവത്സര പദ്ധതികൾ എത്ര ?

HIGHLIGHTS
  • പ്രിലിമിനറി പരീക്ഷകൾക്കു വേണ്ടി പഠിക്കാം
thumbs
SHARE

പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ്, എൽഡി ക്ലാർക്ക് പ്രിലിമിനറി പരീക്ഷകൾക്കു വേണ്ടി കഴിഞ്ഞ ലക്കത്തിൽ പഠിച്ച പഞ്ചവത്സര പദ്ധതികളുടെ ബാക്കിഭാഗം ഈ ലക്കത്തിൽ നോക്കാം.

ആറാം പഞ്ചവത്സര പദ്ധതി (1980– ’85)

∙ മുഖ്യ ലക്ഷ്യങ്ങൾ: ദാരിദ്ര്യ നിർമാർജനം, തൊഴിലില്ലായ്മ നിർമാർജനം

∙സാമ്പത്തിക ഉദാരവൽക്കരണ നടപടികൾക്കു തുടക്കം കുറിച്ചു.

∙നബാർഡ് രൂപീകരണം: 1982

∙5.2 % വളർച്ച ലക്ഷ്യമിട്ടു; 5.4 % കൈവരിച്ചു

ഏഴാം പഞ്ചവത്സര പദ്ധതി (1985- ’90)

∙വിവര സാങ്കേതികവിദ്യയിൽ ഊന്നിയ വ്യവസായ വളർച്ച

∙5 % ലക്ഷ്യമിട്ടു; 6.01 % കൈവരിച്ചു

വാർഷിക പദ്ധതികൾ (1990-’92)

∙പുത്തൻ സാമ്പത്തിക നയം നടപ്പാക്കി 

∙1991ൽ പി.വി. നരസിംഹറാവു പ്രധാനമന്ത്രി; മൻമോഹൻസിങ് ധനമന്ത്രി 

എട്ടാം പഞ്ചവത്സര പദ്ധതി (1992-’97)

∙പുത്തൻ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ പഞ്ചവത്സര പദ്ധതി.

∙5.6 % ലക്ഷ്യം, 6.78 % കൈവരിച്ചു.

ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)

∙സ്വാതന്ത്ര്യത്തിന്റെ 50–ാം വാർഷികത്തിൽ തുടങ്ങിയ പദ്ധതി.

∙ലക്ഷ്യം സാമൂഹികനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വികസനം.

∙പ്രധാന പദ്ധതികൾ: കുടുംബശ്രീ, അന്ത്യോദയ അന്നയോജന, അന്നപൂർണ 

∙6.5 % ലക്ഷ്യം, 5.4 % കൈവരിച്ചു.

പത്താം പഞ്ചവത്സര പദ്ധതി (2002- ’07)

∙സ്ത്രീശാക്തീകരണത്തിന് ഊന്നൽ

∙തൊഴിലുറപ്പു പദ്ധതിയും 

∙ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും ഇക്കാലത്ത്

∙8.1 % ലക്ഷ്യം, 7.7 % നേടി

പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007- ’12)

∙ലക്ഷ്യം: എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച

∙വിദ്യാഭ്യാസ അവകാശനിയമം ഇക്കാലത്ത്

∙ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ പദ്ധതി; 9 % ലക്ഷ്യമിട്ടു, 8.2 % നേടി

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012- ’17)

∙ലക്ഷ്യം: സുസ്ഥിരവികസനം, അതിവേഗ വികസനം

∙8 % ലക്ഷ്യമിട്ടു

∙അവസാന പഞ്ചവത്സര പദ്ധതി; ഒന്നാം മോദി സർക്കാർ പദ്ധതി അവസാനിപ്പിച്ചു

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA