അറിവിന്റെ സ്വാതന്ത്ര്യത്തിന് പിറന്നാൾ; വിക്കിപീഡിയയ്ക്ക് ഇന്ന് 20

wikipedia-logo
SHARE

ജനുവരി 15  ചരിത്രത്തിൽ ഇന്ന് 

*ജിമ്മി വെയ്ൽസും ലാറി സാംഗറും ചേർന്നു രൂപം നൽകിയ സ്വതന്ത്ര ഒാൺലൈൻ വിജ്ഞാനകോശം 'വിക്കിപീഡിയ' ഔദ്യോഗികമായി നിലവിൽ വന്നു (2001). വിക്കിപീഡിയ ദിനമായി ആചരിക്കുന്നു .  

*ദേശീയ കരസേനാ ദിനം 1949 ൽ ഈ ദിവസമാണ് ഇന്ത്യൻ സൈനികത്തലവനായി ഒരു ഇന്ത്യക്കാരൻ (ഫീൽഡ് മാർഷല്‍ കെ. എം. കരിയപ്പ ) ചുമതലയേറ്റത് .  

PTI12_7_2019_000106B

* പതിനഞ്ചായിരത്തോളം പേരുടെ ജീവൻ അപഹരിച്ച് നേപ്പാളിലും ഇന്ത്യൻ ബിഹാർ ഭാഗത്തുമായി കനത്ത ഭൂകമ്പം (1934)

*ജയിംസ് നായ്സ്മിത് ബാസ്ക്കറ്റ് ബോളിന്റെ നായമാവലി പ്രസിദ്ധീകരിച്ചു (1892). 13 നിയമങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത് .

* സ്വതന്ത്ര ഇന്ത്യയ്ക്കായി ഒളിംപിക്സിൽ വ്യക്തിഗത മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ കെ.ഡി. യാദവ് ജനിച്ചു (1926). 1952 ൽ ഗുസ്തിയിലെ വെങ്കല മെഡലായിരുന്നു . 'പോക്കറ്റ് ഡൈനാമോ ' എന്നറിയപ്പെട്ടു

* ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പദവി വഹിച്ച ഒരേയൊരു വനിത വി. എസ്. രമാദേവി ജനിച്ചു (1934). കർണാടകയിലെ ആദ്യത്തെ വനിതാ ഗവർണറുമാണ്.  

ആന്ധ്ര പ്രദേശിലെ ചെബ്രോലുവിൽ 1934 മാർച്ച് 15ന് ജനിച്ച രമാദേവി എംഎ, എൽഎൽഎം ബിരുദം നേടിയശേഷം കേന്ദ്ര ഗവൺമെന്റിന്റെ ഗ്രൂപ്പ് എ സർവീസിൽ പ്രവേശിച്ചു.

1990 നവംബർ 26 മുതൽ ഡിസംബർ 11 വരെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്നു. ടി.എൻ ശേഷനു പദവിയൊഴിഞ്ഞു കൊടുത്തശേഷം 1997 ജൂലൈ 26 മുതൽ 99 ഡിസംബർ ഒന്നുവരെ ഹിമാചലിന്റെയും 99 ഡിസംബർ രണ്ടു മുതൽ 2002 മേയ് 20 വരെ കർണാടകയുടെയും ഗവർണറായി.


English Summary :
Thozhilveedhi Exam Guide - This Day in History: January 15

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA