ADVERTISEMENT

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കുള്ള തീയതികളായി. ഇനി ഉദ്യോഗാർഥികൾക്കു ശേഷിക്കുന്നത് കൃത്യം ഒരുമാസം മാത്രം. ചിലർക്കു കുറച്ചുദിവസം കൂടി അധികം കിട്ടിയേക്കാം. നാലു ദിവസങ്ങളിൽ എന്നാണു നിങ്ങളുടെ പരീക്ഷയെന്ന് ഫെബ്രുവരി 10 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോഴേ അറിയാനാകൂ. ഇതുവരെ പഠിച്ച രീതിയിലല്ല ഇനി പഠിക്കേണ്ടത്. സ്റ്റഡി പ്ലാനിൽ കൃത്യമായ മാറ്റം വേണം. പരിശീലന സമയം കൂട്ടണം.

 

പ്രത്യേകം ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ 

 

∙ ഇതുവരെ കയ്യിൽ കിട്ടിയതെല്ലാം പഠിക്കുകയായിരുന്നെങ്കിൽ ഇനി സിലബസിനുള്ളിൽ ഒതുങ്ങിനിൽക്കുക. ഇതുവരെ പഠിച്ചത് ആവർത്തിച്ചുപഠിക്കുക. 

 

∙ വലിയ കാര്യങ്ങളേക്കാൾ അടിസ്ഥാന വിവരങ്ങൾക്കു മുൻതൂക്കം നൽകുക. എസ്‌സിഇആർടി പുസ്തകത്തിലെ ആധുനിക ഇന്ത്യ, ആധുനിക കേരളം എന്നീ ഭാഗങ്ങൾക്കു പ്രാധാന്യം നൽകുക. 

 

∙ സയൻസിൽ ഹൈസ്കൂൾ ക്ലാസുകളിലെ അടിസ്ഥാന വിവരങ്ങൾ പൂർണമായും നോക്കണം. 

 

∙ കണക്കിലെ അടിസ്ഥാന വിവരങ്ങൾ ചെയ്തുപഠിച്ച് മികവു നേടുക. കണക്ക് ചെയ്യുന്നതിന്റെ വേഗം കൂട്ടുക.

 

∙ കറന്റ് അഫയേഴ്സ് പ്രധാനമാണ്. 2019 ജൂലൈ മുതൽ 2020 ഒക്ടോബർ വരെയുള്ള കാലയളവ് ശ്രദ്ധിക്കുക.

 

മൻസൂർ അലി തയാറാക്കിയ 100 സുപ്രധാന പൊതുവിജ്ഞാന ചോദ്യങ്ങൾ മനോരമ തൊഴിൽ വീഥിയിൽ

English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com