ADVERTISEMENT

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ തസ്തികകളിലേക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയിലെ പ്രധാന ഭാഗമാണ് സയൻസ്. അവസാന റൗണ്ട് തയാറെടുപ്പിൽ മൂന്നു പ്രധാന കാര്യങ്ങൾ ഓർത്തുവയ്ക്കുക.

∙ സയൻസിലെ 60 % ചോദ്യങ്ങളും ബയോളജിയിൽനിന്നാകും. ഫിസിക്സും കെമിസ്ട്രിയും താരതമ്യേന കുറവായിരിക്കും.

 

∙ മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രധാനം. അവയവങ്ങളും അവയുടെ പ്രത്യേകതകളും പിഎസ്‍സിയുടെ ഇഷ്ട ചോദ്യങ്ങളാണ്. 

 

∙ രോഗങ്ങളെക്കുറിച്ചും വിവിധതരം വാക്സീനുകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾകൂടി പ്രതീക്ഷിക്കാം. 

 

സയൻസ് പഠനം പൂർത്തിയായെങ്കിൽ റിവിഷനു മാതൃകാ ചോദ്യങ്ങളിതാ:

 

1) മനുഷ്യ ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള അസ്ഥി ?

A. തുടയെല്ല്    B. നട്ടെല്ല്    C. സ്റ്റേപ്പിസ്  D. താടിയെല്ല്     

   

2) രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്ന പല്ലിലെ ഭാഗം ?

A. ഡെന്റൈൻ   B. ഇനാമൽ   C. സിമന്റം   D. പൾപ്പ് ക്യാവിറ്റി 

 

3) മനുഷ്യരിലെ ക്രോമസോമുകളുടെ എണ്ണം ?

A. 23    B. 46    C. 43    D. 44 

 

4) വൃക്കയിലെ കല്ല് രാസപരമായി അറിയപ്പെടുന്നത് ?

A. കാൽസ്യം ഫോസ്ഫേറ്റ് B. കാൽസ്യം സൾഫേറ്റ് C. കാൽസ്യം ഓക്സലേറ്റ് D. കാൽസ്യം കാർബണേറ്റ് 

 

5) താഴെ കൊടുത്തിരിക്കുന്നവയിൽ ആഗ്നേയ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ആഗ്നേയ രസത്തിൽ ഉൾപ്പെടാത്തതേത് ?

A. പെപ്സിൻ   B. അമിലേസ്  C. ലിപ്പേസ് D. ട്രിപ്സിൻ   

 

6) ശരീരത്തിലെ അണുബാധ മൂലമോ വിഷബാധ മൂലമോ ഉണ്ടാകുന്ന വീക്കം ഏതു രോഗവുമായി ബന്ധപ്പെട്ടതാണ് ?

A. വൃക്കയിലെ കല്ല്    B. യുറീമിയ    C. നെഫ്രൈറ്റിസ്   D. സീറോസിസ് 

 

7) വില്ലസുകൾ കാണപ്പെടുന്നതെവിടെ ?

A. അന്നനാളം   B. ചെറുകുടൽ      C. കരൾ      D. ശ്വാസകോശം 

 

8. രാസട്രോപ്പിക ചലനം സസ്യത്തിന്റെ ഏതു ഭാഗത്തെയാണ് ചലിപ്പിക്കുന്നത് ?

A. കാണ്ഡം    B. വേര്   C. ഇലകൾ    D. പരാഗനാളി

 

9. പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കുറവുള്ള പ്രകാശം ?

A. മഞ്ഞ    B. ചുവപ്പ്   C. വെള്ള    D. വയലറ്റ്

 

10) മനുഷ്യശരീരത്തിലെ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശി ?

A. കൺപോളയിലെ പേശി  B. ഹൃദയപേശി   C. കൈകളിലെ പേശി D. കാലുകളിലെ പേശി

 

11) വൃക്കരോഗങ്ങൾക്ക് കാരണമാകുന്ന മൂലകം ?

A. കാഡ്മിയം   B. സോഡിയം  C. പൊട്ടാസ്യം   D. കാൽസ്യം 

 

12) വേരിന്റെയും കാണ്ഡത്തിന്റെയും നീളം കൂടാൻ സഹായിക്കുന്ന മെരിസ്റ്റമിക കലകളേവ ?

A. അഗ്ര മെരിസ്റ്റം B. പാർശ്വമെരിസ്റ്റം   C. പർവാന്തര മെരിസ്റ്റം   D. അഗ്ര മെരിസ്റ്റവും പാർശ്വമെരിസ്റ്റവും 

 

13) ഉപ്പിലിട്ട മാങ്ങ ചുളിയുന്നതിന്റെ കാരണമെന്ത് ?

A. ഡിഫ്യൂഷൻ  B. ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ   C. ഓസ്മോസിസ്    D. അബ്സോർപ്ഷൻ

 

14) അസ്ഥികളെക്കുറിച്ചുള്ള പഠനം ?

A. ഒഡെന്റോളജി  B. ഓസ്റ്റിയോളജി C. ഓറോളജി  D. എന്റമോളജി  

 

15) വൃക്കയുടെ അടിസ്ഥാന ഘടകം ?

A. ന്യൂറോണുകൾ  B. നെഫ്രോണുകൾ C. അസ്ഥികൾ  D. പേശികൾ

 

16) പ്രകാശ സംശ്ലേഷണത്തിൽ നേരിട്ടു പങ്കെടുക്കുന്ന ഇലയിലെ വർണ്ണകം ഏത് ?

A. ഹരിതകം A   B. ഹരിതകം B   C. കരോട്ടിൻ   D. സാന്തോഫിൽ 

 

17) താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ സഞ്ചാരത്തിനു സഹായിക്കുന്ന പ്രോട്ടീൻ തന്തുവാണ് ഫ്ലജെല്ലം ?

A. അമീബ  B. പാരമീസിയം   C. യുഗ്ലീന D. ഹൈഡ്ര 

 

18) മനുഷ്യരുടെ വായയിലുള്ള ഉമിനീർ ഗ്രന്ഥികളുടെ എണ്ണം ?

A. 2 ജോഡി    B. 3 ജോഡി   C. 4 ജോഡി    D. 6 ജോഡി

 

19) ആമാശയത്തിലെ ശ്ലേഷ്മ  സ്തരം ഉൽപാദിപ്പിക്കുന്ന ആസിഡ് ?

A. അമിനോ ആസിഡ്    B. ഹൈഡ്രോക്ലോറിക് ആസിഡ്    C. ലാക്ടിക് ആസിഡ്   D. സൾഫ്യൂരിക് ആസിഡ്

 

20. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?

A. 204    B. 206    C. 207 D. 208

 

ഉത്തരങ്ങൾ

 

1. D / 2. D / 3. B / 4. C / 5. A / 6. C / 7. B / 8. D / 9. A / 10.B / 11. A / 12. A / 13. C / 14. B / 15. B / 16.A / 17.C / 18.B / 19.B / 20.B


English Summary: Kerala PSC Exam Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com