ചരിത്രത്തിൽ ഇന്ന് - ജനുവരി 27, ഒാർത്തിരിക്കാം ഇൗ 5 കാര്യങ്ങൾ

today-in-history-exam-guide
SHARE

∙ ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് മദ്രാസ്, ബാങ്ക് ഓഫ് ബോംബെ എന്നിവ ചേർന്ന് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു (1921). ഇംപീരിയൽ ബാങ്ക് 1955 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി.

∙ തോമസ് ആൽവ എഡിസണ്‍ കണ്ടുപിടിച്ച ഇൻകാൻഡസെന്റ് ബൾബിനു പേറ്റന്റ് ലഭിച്ചു (1880). ‘മെൻലോ പാർക്കിലെ മാന്ത്രികൻ’ എന്നറിയപ്പെട്ട ശാസ്ത്രജ്ഞനാണ് എഡിസൺ.

∙ വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനർസ്ഥാപിക്കാനുമായി യുഎസ് നേതൃത്വത്തിൽ പാരിസ് സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു (1973).

∙ ആണവായുധ മത്സരത്തിനായി ബഹിരാകാശം ഉപയോഗിക്കരുതെന്നു വ്യവസ്ഥ ചെയ്യുന്ന ഔട്ടർ സ്പേസ് ട്രീറ്റിയിൽ യുഎസും ബ്രിട്ടനും യുഎസ്എസ് ആറും ഒപ്പുവച്ചു (1967).

∙ ഇന്ത്യയുടെ എട്ടാം രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ അന്തരിച്ചു (2009). വിവിധ കേന്ദ്ര മന്ത്രിസഭകളില്‍ ധനകാര്യം, ആഭ്യന്തരം പ്രതിരോധം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

English Summary : Thozhilveedhi Exam Guide - Today In History - January 27

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA