ADVERTISEMENT

∙ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വെടിയേറ്റു മരിച്ചു (1948). രക്തസാക്ഷിദിനമായി ആചരിക്കുന്നു.

 

∙ ഒരു യുഎസ് പ്രസിന്റിനു നേരെ ആദ്യ വധശ്രമം (1835). ആൻഡ്രു ജാക്സണു നേരെ വെടിയുതിർത്തത് റിച്ചഡ് ലോറൻസ്.

 

∙ അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി (1933).

 

∙ ലോക പ്രശസ്ത റോക്ക് സംഗീത ബാൻഡ് ‘ബീറ്റിൽസിന്റെ അവസാനത്തെ ലൈവ് പൊതുപരുപാടി ലണ്ടനിൽ (1969). ജോൺ ലെനൻ, ജോർജ് ഹാരിസൺ‌, പോൾ മക്കാർട്നി, റിംഗോ സ്റ്റാർ എന്നിവരായിരുന്നു ‘ബീറ്റിൽസിലെ’ പ്രമുഖർ.

 

∙ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ കെ. എം. മാണി ജനിച്ചു. (1933). കൂടുതൽ തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച റെക്കോർഡുമുണ്ട്.

 

∙ രണ്ടു തവണ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ച ഏക വ്യക്തിയായ യുഎസ് ശാസ്ത്രകാരൻ ജോൺ ബാർഡിൻ അന്തരിച്ചു (1991). 1956 ലും 1972 ലും നോബേലിന് അർഹനായി.

English Summary : Thozhilveedhi Exam Guide - Today In History - January 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com