ADVERTISEMENT

∙പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ ഖുശ്‌വന്ത് സിങ് ജനിച്ചു (1915). ട്രെയിൻ ടു പാക്കിസ്ഥാൻ, ദ് കമ്പനി ഓഫ് വിമൻ, ട്രൂത്ത് ലവ് ആന്റ് എ ലിറ്റിൽ മാലിസ് എന്നിവയാണു പ്രധാന കൃതികൾ.

∙ ലോകതണ്ണീർത്തടദിനം. തണ്ണീർത്തട സംരക്ഷണത്തിനായുളള റാംസർ പ്രഖ്യാപനത്തിൽ ഒപ്പിട്ടത് 1971ൽ ഈ ദിവസമാണ്.

∙ സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്രകാബിനറ്റ് മന്ത്രിയായ ആദ്യ വനിത രാജ്കുമാരി അമൃത് കൗർ ജനിച്ചു (1887).1947ലെ ജവഹർലാൽ നെഹ്റു മന്ത്രി‌‌സഭയിൽ ആരോഗ്യമന്ത്രിയായിരുന്നു.

∙ദേശീയ തൊഴിലുറപ്പു പദ്ധതി ആരംഭിച്ചു (2006). ബൽജിയംകാരനായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രെസെയാണ് ഈ ആശയത്തിന്റെ സൃഷ്ടാവ്.

∙ ആദ്യ ‍ജ്ഞാനപീഠ ജേതാവ് മഹാകവി ജി ശങ്കരക്കുറുപ്പ് അന്തരിച്ചു (1978). ഓടക്കുഴൽ, സൂര്യകാന്തി, സാഹിത്യകൗതുകം,  ഓർമയുടെ ഓളങ്ങളിൽ തുടങിയവ പ്രധാനകൃതികൾ.

∙ ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറലായി ട്രിഗ്‌വേ ലീ ചുമതലയേറ്റു (1946). നോർവേ വിദേശകാര്യ മന്ത്രിയായിരുന്നു.

English Summary : Thozhilveedhi Exam Guide - Today In History - February 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com