ചരിത്രത്തിൽ ഇന്ന് - ഫെബ്രുവരി 4; ഫെയ്‌സ്‌ബുക്കിനു തുടക്കം

FACEBOOK-DATA/HISTORY
SHARE

ലോക കാൻസർ ദിനം. ജനീവ ആസ്ഥാനമായി 1933 ൽ സ്ഥാപിതമായ യൂണിയൻ ഫോർ ഇന്റർനാഷനൽ കാൻസർ കൺട്രോളിന്റെ നേതൃത്വത്തിലാണു ദിനാചരണം. 

ശ്രീലങ്ക ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം നേടി (1948). ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്, ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്നിങ്ങനെ ശ്രീലങ്ക അറിയപ്പെടുന്നു. 

ഫെയ്‌സ്‌ബുക്കിനു തുടക്കം (2004). ഹാർവാഡ് സർവകലാശാലാ വിദ്യാർഥി മാർക്ക് സുക്കർബർഗും സുഹൃത്തുക്കളും ചേർന്നാണ് ആരംഭിച്ചത്. 2006ൽ പൊതുജനത്തിനായി തുറന്നുനൽകി. കലിഫോർണിയയിലെ മെൻലോ പാർക്ക് ആണ് ആസ്ഥാനം.

പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ഭീംസെൻ ജോഷി കർണാടകയിൽ ജനിച്ചു (1922). 2009 ൽ ഭാരതരത്ന ലഭിച്ചു. 

ജോർജ് വാഷിങ്ടൺ യുഎസിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു(1789). ജോൺ ആഡംസ് ആയിരുന്നു ആദ്യ വൈസ് പ്രസിഡന്റ്.

എറണാകുളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ ജില്ലയായി (1990). 1991 ലാണു കേരളം സമ്പൂർണ സാക്ഷരതാ സംസ്ഥാനമായത്.

English Summary : Thozhilveedhi Exam Guide - Today In History - February 4

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA