ADVERTISEMENT

>യൂറോപ്യൻ യൂണിയൻ സ്ഥാപിതമാകാൻ വഴിയൊരുക്കിയ മാസ്ട്രിച്ച് ഉടമ്പടിയിൽ 12 രാജ്യങ്ങൾ ഒപ്പുവച്ചു (1992). നെതർലൻഡ്‌സിലെ നഗരമാണു മാസ്ട്രിച്ച്.

 

>ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ക്രിക്കറ്ററുമായി അനിൽ കുംബ്ലെ (1999). പാക്കിസ്ഥാനെതിരെ ഡൽഹി ഫിറോസ് ഷാ കോട് ലാ മൈതാനത്തായിരുന്നു നേട്ടം.

 

>ബ്രിട്ടിഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി വനിതയും പ്രമുഖ സസ്യശാസ്ത്രജ്ഞയുമായ  ഇ.കെ. ജാനകി അമ്മാൾ അന്തരിച്ചു (1984). ടാക്സോണമിയിൽ മികച്ച നേട്ടം സ്വന്തമാക്കുന്ന ഗവേഷകർക്കു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ജാനകി അമ്മാളിന്റെ പേരിൽ ദേശീയ ടാക്സോണമി അവാർഡ് നൽകി വരുന്നു. 

 

>കാഞ്ചൻജംഗ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു (2000). യുനെസ്‌കോ ലോക പൈതൃകപ്പട്ടികയിൽ മിക്‌സഡ് ഹെറിറ്റേജ് വിഭാഗത്തിൽപ്പെട്ട ആദ്യ പ്രദേശമാണ്.

 

>പ്രശസ്‌ത ഇംഗ്ലീഷ് സാഹിത്യകാരൻ ചാൾസ് ഡിക്കൻസ് ജനിച്ചു (1812). ഡേവിഡ് കോപ്പർഫീൽഡ്, എ ടെയ് ൽ ഓഫ് ടു സിറ്റീസ്, എ ക്രിസ്‌മസ്‌ കാരൾ എന്നിവ പ്രധാന കൃതികളാണ്.

English Summary : Thozhilveedhi Exam Guide - Today In History - February 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com