ADVERTISEMENT

∙തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ ഔദ്യോഗിക ഉദ്‌ഘാടനം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിർവഹിച്ചു(1954). 1951 ലായിരുന്നു മെഡിക്കൽ കോളജിന്റെ ആരംഭം.

 

∙ബ്രിട്ടിഷ് ഇന്ത്യയിലെ വൈസ്രോയ് മേയോ പ്രഭുവിനെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വച്ച് ഷേർ അലി വധിച്ചു (1872). ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടിഷ് വൈസ്രോയിയാണ്.

 

∙ടെസ്റ്റ് ക്രിക്കറ്റിൽ 432 ആം വിക്കറ്റ് സ്വന്തമാക്കിയ കപിൽ ദേവ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം എന്ന  റിച്ചാഡ് ഹാഡ് ലിയുടെ റെക്കോർഡ് തകർത്തു (1994).  ശ്രീലങ്കയുടെ ഹഷൻ തിലക രത്‌നെയുടെ വിക്കറ്റ് എടുത്തുകൊണ്ടായിരുന്നു കപിലിന്റെ റെക്കോർഡ്.

 

∙ഭാരതീയ വിദ്യാഭവൻ സ്ഥാപകൻ കെ.എം. മുൻഷി അന്തരിച്ചു (1971). വനമഹോത്സവത്തിനു തുടക്കം കുറിച്ച ഇദ്ദേഹം ഇന്ത്യൻ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗവുമായിരുന്നു.

 

∙ഇന്ത്യയുടെ മൂന്നാം രാഷ്‌ട്രപതി ഡോ. സാക്കിർ ഹുസൈൻ ഹൈദരാബാദിൽ ജനിച്ചു (1897). 1963 ൽ ഭാരത രത്ന ലഭിച്ചു.

English Summary : Thozhilveedhi Exam Guide - Today In History - February 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com