ഒൻപതു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ പിഎസ്‌സി ടെൻത് ലെവൽ പ്രിലിമിനറി പരീക്ഷ തുടങ്ങുകയാണ്. സമയം നഷ്ടപ്പെടുത്താതെ 25 മോഡൽ ചോദ്യങ്ങൾ കൂടി െചയ്തുനോക്കിയാലോ ?
1) പരിസ്ഥിതി മലിനീകരണം ഏറ്റവും കുറവുള്ള ഗതാഗത മാർഗം
A. ജലം B. വ്യോമം C. റെയിൽ D. റോഡ്
2) ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയതാര് ?
A. പി.സി. മഹലനോബിസ്
B. ദാദാബായി നവറോജി
C. എം.എൻ. റോയ്
D. ലാലാ ലജ്പത് റായ്
3) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിലവിൽ വന്ന വർഷം ?
A. 1974 B. 1982 C. 1972 D. 1983
4) ഗലത്തീ ദേശീയോദ്യാനം എവിടെയാണ് ?
A. ലക്ഷദ്വീപ് B. ആൻഡമാൻ C. പുതുച്ചേരി D. ലഡാക്ക്
5) ഭിന്നശേഷിയുള്ളവർക്ക് തൊഴിൽ പുനരധിവാസത്തിനുള്ള കേരള സർക്കാരിന്റെ പദ്ധതി?
A. കൈത്താങ്ങ് B. കൈവല്യ C. അതുല്യ D. സമന്വയ
6) ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
A. ഏഴാം പദ്ധതി B. എട്ടാം പദ്ധതി C. പത്താം പദ്ധതി D. ഒമ്പതാം പദ്ധതി
7) ഇന്ത്യാ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം ?
A. മുംബൈ B. വിശാഖപട്ടണം C. കാണ്ട്ല D. പാരദ്വീപ്
8) റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്ന അന്തരീക്ഷ പാളി?
A. ട്രോപോസ്ഫിയർ B. സ്ട്രാറ്റോസ്ഫിയർ C. മിസോസ്ഫിയർD. അയണോസ്ഫിയർ
9) ആവർത്തനപ്പട്ടികയിലെ റെയർ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്നത്?
A. (3-12) ഗ്രൂപ്പ് മൂലകങ്ങൾ B. പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ C. ലാന്തനൈഡുകളും ആക്റ്റിനൈഡുകളും D. പതിനാറാം ഗ്രൂപ്പ് മൂലകങ്ങൾ
10) ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ എവിടെയാണ് ?
A. സിംല B. ഡെറാഡൂൺ C. ലക്നൗ D. റായ്പുർ
11) മീറ്റർ ഗേജ് പാളങ്ങൾ തമ്മിലുള്ള അകലം ?
A. 0.610 മീറ്റർ B. 1 മീറ്റർ C. 1.676 മീറ്റർ D. 0.762 മീറ്റർ
12) ജില്ലാ റോഡുകൾ നിർമിക്കാനും പരിപാലിക്കാനും ചുമതലയാർക്ക് ?
A. കേന്ദ്ര സർക്കാർ B. സംസ്ഥാന സർക്കാർ C. ജില്ലാ പഞ്ചായത്ത് D. തദ്ദേശ സ്ഥാപനങ്ങൾ
13) മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ തരംതിരിച്ചതാര്?
A. മെൻഡലിയേഫ് B. മോസ്ലി C. ലാവോസിയർ D. ജെ.ജെ. തോംസൺ
14) നമേരി കടുവാസങ്കേതം ഏത് സംസ്ഥാനത്താണ് ?
A. ഒഡീഷ B. അസം C. ജാർഖണ്ഡ് D. ഉത്തർപ്രദേശ്
15) താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിളയ്ക്ക് ഉദാഹരണം ഏത് ?
A. ഗോതമ്പ് B. കടുക് C. പയറുവർഗങ്ങൾ D. നിലക്കടല
16) ഐഎസ്ആർഒ ആസ്ഥാനം എവിടെ?
A. ഹൈദരാബാദ് B. ബാംഗ്ലൂർ C. തിരുവനന്തപുരം D. ശ്രീഹരിക്കോട്ട
17) ബ്രിട്ടിഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്ന ഗവർണർ ജനറൽ ?
A. റോബർട്ട് ക്ലൈവ് B. വാറൻ ഹേസ്റ്റിംഗ്സ് C. വെല്ലസ്ലി പ്രഭു D. വില്യം ബെന്റിക് പ്രഭു
18) ഇന്ത്യയിലെ ആദ്യ നിയമ മന്ത്രി ?
A. സർദാർ വല്ലഭായി പട്ടേൽ
B. ബി.ആർ. അംബേദ്കർ
C. വി.കെ. കൃഷ്ണമേനോൻ
D. മൗലാനാ അബുൽ കലാം ആസാദ്
19) ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്നു വിശേഷിപ്പിച്ച വൈസ്രോയി?
A. ലിട്ടൺ B. കഴ്സൺ C. ഡഫ്റിൻ D. റിപ്പൺ
20) ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
A. കേരളം B. ബംഗാൾ C. മധ്യപ്രദേശ് D. ഹരിയാന
21) ഐസിഡിഎസ് ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
A. 1972 B. 1973 C. 1974 D. 1975
22) ഏതു ലോഹത്തിന്റെ ആയിരാണ് സിന്നബാർ ?
A. ടിൻ B. മെർക്കുറി C. ഇരുമ്പ് D. ലെഡ്
23) ഷിമോഗ ഇരുമ്പു ഖനി ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
A. ഗോവ B. കർണാടക C. ജാർഖണ്ഡ് D. ഒഡീഷ
24) ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ ആരുടെ പുസ്തകമാണ് ?
A. അമർത്യ സെൻ B. മൻമോഹൻ സിങ് C. ആർ.സി. ദത്ത് D. രഘുറാം രാജൻ
25) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് ?
A. കെ.പി. കേശവമേനോൻ
B. മന്നത്ത് പത്മനാഭൻ
C. സി. കേശവൻ
D. എൻ. കൃഷ്ണപിള്ള
ഉത്തരങ്ങൾ
1 A, 2 B, 3 A, 4 B , 5 B, 6 D, 7 C , 8 D, 9 C, 10 B, 11 B, 12 C, 13 C, 14 B, 15 D, 16 B, 17 C, 18 B, 19 C, 20 A, 21 D, 22 B, 23 B, 24 C, 25 B
English Summary: Kerala PSC Examination Tips