ചരിത്രത്തിൽ ഇന്ന് – ഫെബ്രുവരി 16; ഫിഡൽ കാസ്ട്രോ ക്യൂബയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു

former-prime-minister-of-cuba-fidel-castro
ഫിഡൽ കാസ്ട്രോ
SHARE

ഫുൾജൻഷ്യോ ബാറ്റിസ്റ്റയെ പുറത്താക്കിയ ശേഷം ഫിഡൽ കാസ്ട്രോ ക്യൂബയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു (1959). 1976 വരെ പ്രധാനമന്ത്രി പദത്തിലിരുന്ന ശേഷം ക്യൂബൻ പ്രസിഡന്റായി.

ഇന്ത്യൻ സിനിമയുടെ പിതാവ് ' എന്നു വിശേഷണമുള്ള സംവിധായകൻ ദാദാ സാഹേബ് ഫാൽക്കെ അന്തരിച്ചു (1944). രാജാ ഹരിശ്ചന്ദ്ര, മോഹിനി ഭസ്മാസുർ, ലങ്കാദഹൻ, സത്യവാൻസാവിത്രി എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങളാണ്. 

ഡോക്യൂമെന്ററി ചിത്രങ്ങളുടെ പിതാവായി ഗണിക്കപ്പെടുന്ന അമേരിക്കക്കാരൻ റോബേർട്ട് ഫ്ളാഹർട്ടി ജനിച്ചു (1884). 1922 ൽ പുറത്തുവന്ന 'നാനൂക്ക് ഓഫ് ദ് നോർത്ത് ആണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. 

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യത്തെ ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ ബുട്രോസ് ബുട്രോസ് ഘാലി അന്തരിച്ചു (2016). യുഎന്നിന്റെ ആറാം സെക്രട്ടറി ജനറലായിരുന്നു. 

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒപ്പുവച്ച ക്യോട്ടോ ഉടമ്പടി നിലവിൽ വന്നു (2005). 1997 ലാണ് ഉടമ്പടി ഒപ്പുവച്ചത്.

English Summary : Thozhilveedhi Exam Guide - Today In History - February 16

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA