ശ്രീദേവിയുടെ മരണവും ജയലളിതയുടെ ജനനവും; ഫെബ്രുവരി 24 ഇങ്ങനെയൊക്കെ

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് – ഫെബ്രുവരി 24
today-in-history-february-twenty-four
SHARE

∙ ‘ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർ സ്റ്റാർ’ എന്നു വിശേഷണമുള്ള ശ്രീദേവി അന്തരിച്ചു (2018). 1971 ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അവർക്കു 2018 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

∙ ചലചിത്ര താരവും ആറു തവണ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിത ജനിച്ചു (1948). എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയായിരുന്ന അവർ ‘പുരട്ചി തലൈവി’ എന്നറിയപ്പെട്ടു.

∙ ഇന്ത്യയിലെ ആദ്യ കടൽപ്പാലമായ പാമ്പൻ പാലം തുറന്നു (1914) 1911 ലാണു നിർമാണം ആരംഭിച്ചത്.

∙ ഇന്ത്യയിൽ സെൻട്രൽ എക്സൈസ് ദിനം കേരളത്തിൽ റവന്യു ദിനം.

∙ കേരള കാർഷിക സർവകലാശാല നിലവിൽ വന്നു (1971). 1972 ഫെബ്രുവരി 1 നാണു പ്രവർത്തനം ആരംഭിച്ചത്.

∙ ജൂലിയൻ കലണ്ടർ പരിഷ്കരിച്ച് ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ ഗ്രിഗോറിയൻ കലണ്ടർ പ്രഖ്യാപിച്ചു (1582).

English Summary : Thozhilveedhi Exam Guide - Today In History - February 24 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA