ചരിത്രത്തിൽ ഇന്ന് മാർച്ച് 01: രാജ്യാന്തര നാണയ നിധി പ്രവർത്തനം ആരംഭിച്ചു

HIGHLIGHTS
  • 1944 ലെ ബ്രട്ടൺവുഡ് കരാറിന്റെ അടിസ്ഥാനത്തിലാണ് IMF രൂപം കൊണ്ടത്
US-IMF-WORLD BANK
SHARE

∙രാജ്യാന്തര നാണയ നിധി (International Monitory Fund) പ്രവർത്തനം ആരംഭിച്ചു (1947). 1944 ലെ ബ്രട്ടൺവുഡ് കരാറിന്റെ അടിസ്ഥാനത്തിലാണ് IMF രൂപം കൊണ്ടത്. 

∙ഐക്യരാഷ്ട്ര സംഘടന ആഹ്വാനപ്രകാരം, 2014 മുതൽ വിവേചനരഹിത ദിനമായി (Zero Discrimination Day) ആചരിക്കുന്നു. 

∙ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പി.എൻ. പണിക്കർ ജനിച്ചു (1909). ഇദ്ദേഹത്തിന്റെ ചരമദിനം (ജൂൺ 19) വായനാദിനമായി ആചരിക്കുന്നു. 

∙നടൻ അടൂർഭാസി ജനിച്ചു (1927). കെ. ഭാസ്‌കരൻ നായർ എന്നാണു യഥാർഥ പേര്.

∙ലോക പ്രശസ്‌ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ ജനിച്ചു (1994). 2016 ലെ ഗ്രാമി പുരസ്‌കാര ജേതാവാണ്.

∙ലോകത്തെ ആദ്യ ദേശീയോദ്യാനമായ, യുഎസിലെ യെല്ലോ സ്റ്റോൺ നാഷനൽ പാർക്ക് നിലവിൽ വന്നു (1872).

∙ആണവോർജ വകുപ്പിനു കീഴിൽ അറ്റോമിക് എനർജി കമ്മിഷൻ നിലവിൽ വന്നു (1958 ). അറ്റോമിക് എനർജി കമ്മിഷനു രൂപം നൽകിയത് 1948 ലാണ്.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA