ADVERTISEMENT

∙ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക കേൾവി ദിനമായി ആചരിക്കുന്നു. Hearing Care for All എന്നതാണ് ഈ വർഷത്തെ പ്രമേയം.

 

∙ലോക പ്രശസ്‌ത യുഎസ് മാഗസിൻ TIME ൻറെ ആദ്യ പതിപ്പ് ഇറങ്ങി (1923). ബ്രിട്ടൻ ഹാഡെൻ, ഹെൻറി ലൂസ് എന്നിവർ ചേർന്നാണ് ആരംഭിച്ചത്.

 

∙'ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന, ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ ജംഷഡ്‌ജി ടാറ്റ ജനിച്ചു (1839). ജംഷഡ്‌പുരിനു പേര് ലഭിച്ചത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്.

 

∙ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലൂടെ ലോകശ്രദ്ധ നേടിയ അലക്‌സാണ്ടർ ഗ്രഹാംബെൽ സ്‌കോട്ലാൻഡിൽ ജനിച്ചു (1847).

 

∙ഐക്യരാഷ്ട്രസംഘടനാ ആഹ്വാനപ്രകാരം ലോക വന്യജീവി ദിനമായി ആചരിക്കുന്നു. 

 

∙ഓറൽ പോളിയോ വാക്സീൻ വികസിപ്പിച്ചതിലൂടെ ശ്രദ്ധേയനായ പോളിഷ് - യു എസ്  ഗവേഷകൻ ആൽബർട്ട് സാബിൻ അന്തരിച്ചു (1993).
 

English Summary : Thozhilveedhi Exam Guide - Today In History - March 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com