ADVERTISEMENT

∙നിലവിലുള്ളതിൽ ലോകത്തെ ഏറ്റവും പഴയതും ക്രോഡീകൃതവുമായ ലിഖിത ഭരണഘടന യുഎസിൽ നിലവിൽ വന്നു (1789).

 

∙ആദ്യ ഏഷ്യൻ ഗെയിംസിനു ന്യൂഡൽഹിയിൽ തുടക്കം (1951). പങ്കെടുത്തത് 11 രാജ്യങ്ങൾ.

 

∙പൂർണമായി ഇന്റർനെറ്റ് വോട്ടിങ്ങിലൂടെ തിരഞ്ഞെടുപ്പു നടന്ന ആദ്യ രാജ്യമായി എസ്റ്റോണിയ (2007). ടാലിൻ ആണ് എസ്റ്റോണിയയുടെ തലസ്ഥാനം. 

 

∙മലയാളം ബൃഹദ് നിഘണ്ടു 'ശബ്‌ദതാരാവലി'യുടെ രചയിതാവ് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള അന്തരിച്ചു (1946).

 

∙ലോക്‌സഭാ സ്‌പീക്കറും കേന്ദ്രമന്ത്രിയും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ. സാങ്മ അന്തരിച്ചു (2016). 2012 ലെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 

 

∙ ദേശീയ സുരക്ഷാദിനം (National Safety Day). ദേശീയ സുരക്ഷാ കൗൺസിൽ നിലവിൽ വന്നത് 1966 ൽ  ഈ ദിവസമാണ്. 

 

∙ഏബ്രഹാം ലിങ്കൺ യുഎസിന്റെ 16 -ആം പ്രസിഡന്റായി അധികാരമേറ്റു (1861). പ്രസിഡന്റ് പദത്തിലിരിക്കെ 1865 ൽ വെടിയേറ്റു മരിച്ചു.

English Summary : Thozhilveedhi Exam Guide - Today In History - March 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com