ADVERTISEMENT

∙ദേശീയ ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു (2007). ശാന്ത സിൻഹയായിരുന്നു ആദ്യ ചെയർപഴ്‌സൺ.

 

∙ആണവ നിർവ്യാപന കരാർ നിലവിൽ വന്നു (1970). 1968 ജൂലൈ ഒന്നിനാണ് ഇത് ഒപ്പുവച്ചത്. 

 

∙രണ്ടാം ലോക മഹായുദ്ധ കാലത്തു റഷ്യൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ അന്തരിച്ചു (1953). സോസോ, കോബ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട അദ്ദേഹം ജനിച്ചത് ഇന്നത്തെ ജോർജിയയിലാണ്.

 

∙ഇ മെയിലിന്റെ ഉപജ്ഞാതാവ് യുഎസ് കംപ്യൂട്ടർ പ്രോഗ്രാമർ റേ ടോംലിൻസൺ (റെയ്മണ്ട് സാമുവൽ ടോംലിൻസൺ) അന്തരിച്ചു (2016). ഇ മെയിലിലെ @ ചിഹ്നത്തിന്റെ ഉപജ്ഞാതാവും അന്തരിച്ചു.

 

∙'ഇന്ത്യൻ വ്യോമസേനയുടെ പിതാവ്' എന്നു വിശേഷിക്കപ്പെടുന്ന എയർ മാർഷൽ സുബ്രതോ മുഖർജി ജനിച്ചു (1911). ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവിയായിരുന്നു. 

 

∙ഗാന്ധി - ഇർവിൻ സന്ധിയിൽ മഹാത്മാഗാന്ധിയും ഇർവിൻ പ്രഭുവും ഒപ്പുവച്ചു (1931). 1926 - 31 കാലത്ത് ഇന്ത്യയിലെ ബ്രിട്ടിഷ് വൈസ്രോയിയായിരുന്നു ഇർവിൻ പ്രഭു.
English Summary : Thozhilveedhi Exam Guide - Today In History - March 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com