ADVERTISEMENT

∙പ്രശസ്‌ത ഇറ്റാലിയൻ പ്രഫഷനൽ ഫുട്‌ബോൾ ക്ലബ് ഇന്റർ മിലാൻ സ്ഥാപിതമായി (1908). ഫുട്‍ബോൾ ക്ലബ് ഇന്റർനാഷണൽ എന്നായിരുന്നു ആദ്യ പേര്.

 

∙'ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ ' എന്നറിയപ്പെട്ട നടി ദേവികാറാണി അന്തരിച്ചു (1994). ആദ്യ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ജേതാവാണ്. 

 

∙ ഐക്യരാഷ്ട്ര സംഘടനാ മുൻ അണ്ടർ സെക്രട്ടറി ജനറലും മുൻ കേന്ദ്ര സഹമന്ത്രിയും എഴുത്തുകാരനുമായ ശശി തരൂർ ലണ്ടനിൽ ജനിച്ചു (1956). ദ് ഗ്രേറ്റ് ഇന്ത്യൻ നോവൽ, ഇന്ത്യ : ഫ്രം മിഡ്‌നൈറ്റ് ടു ദ് മിലെനിയം, വൈ അയാം എ ഹിന്ദു, ദ് പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ എന്നിവ കൃതികൾ .

 

∙ഇറ്റാലിയൻ പര്യവേഷകൻ അമേരിഗോ വെസ്‌പുചി ജനിച്ചു (1454). ഇദ്ദേഹത്തിൽ നിന്നാണ് അമേരിക്ക എന്ന പേരു ലഭിച്ചത്. 

 

∙മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപി ജോൺ പെന്നിക്വിക്ക് അന്തരിച്ചു (1911 ). അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 15 തമിഴ്‌നാട്ടിൽ പൊതു അവധിയാണ്.

 

∙ഇവാൻ ഇവാനോവിച്ച് എന്ന ഡമ്മിയെയും ചെർണുഷ്ക എന്ന നായയെയും മറ്റു ചില ജീവികളെയും വഹിച്ച 'സ്പുട്നിക് 9' ബഹിരാകാശത്തേക്കു വിക്ഷേപിച്ചു (1961).

English Summary : Thozhilveedhi Exam Guide - Today In History - March 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com