പ്ലസ്ടു ലവൽ പരീക്ഷ: കാടുകയറിപ്പോകേണ്ട, സിലബസ് അറിഞ്ഞ് പഠിക്കാം

HIGHLIGHTS
  • പഠിച്ച ഭാഗങ്ങൾ കുറെക്കൂടി ആഴത്തിലും വിശദമായും പഠിക്കേണ്ടതുണ്ട്
exam-tips
Representative Image. Photo Credit : panitanphoto/ Shutterstock.com
SHARE

പ്ലസ്ടു യോഗ്യതയുള്ളവർക്കുള്ള പരീക്ഷയ്ക്കായി പിഎസ്‍സി കൺഫർമേഷൻ ചോദിച്ചുകഴിഞ്ഞു. അടുത്തമാസം പ്രിലിമിനറി പരീക്ഷ നടക്കുമെന്നാണു കരുതപ്പെടുന്നത്. മുൻപ് ടെൻത് ലവൽ പരീക്ഷയ്ക്കായി പഠിച്ച ഭാഗങ്ങൾ കുറെക്കൂടി ആഴത്തിലും വിശദമായും പഠിക്കേണ്ടതുണ്ട്. 

ഇതിനുപുറമേ ഐടി, പൊതുഭരണം തുടങ്ങി മേഖലകൾ കൂടി പഠിക്കുകയും വേണം. എങ്കിലും കൃത്യമായ ടൈം ടേബിളോടെ പഠിച്ചാൽ ഒരുമാസം മതിയാകും. ഇതുവരെ കാടുകയറി പഠിച്ചിരുന്നവർ കൃത്യമായി സിലബസ് മനസ്സിലാക്കി, അതനുസരിച്ചുള്ള തയാറെടുപ്പിലേക്കു ചുവടുമാറ്റുകയും വേണം. സിലബസിന്റെ ഒന്നാം ഭാഗം ഈ ലക്കത്തിൽ ചർച്ച ചെയ്യാം.

∙ കേരളം: യൂറോപ്യന്മാരുടെ വരവ്, അവരുടെ സംഭാവന, മാർത്താണ്ഡവർമ മുതൽ ശ്രീചിത്തിര തിരുനാൾ വരെയുള്ള തിരുവിതാംകൂർ ചരിത്രം, സാമൂഹിക, മത–നവോത്ഥാന പ്രസ്ഥാനങ്ങൾ, കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ, കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ, ഐക്യ കേരള പ്രസ്ഥാനം, 1956നു ശേഷമുള്ള കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചരിത്രം.

∙ ഇന്ത്യ: മധ്യകാല ഭാരതം, രാഷ്ട്രീയ ചരിത്രം, ഭരണ പരിഷ്കാരങ്ങൾ, സംഭാവനകൾ, ബ്രിട്ടിഷ് ആധിപത്യം, ഒന്നാം സ്വാതന്ത്ര്യസമരം, ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകരണം, സ്വദേശി പ്രസ്ഥാനം, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, വർത്തമാന പത്രങ്ങൾ, സ്വാതന്ത്ര്യ സമര ചരിത്രകാലത്തെ സാഹിത്യവും കലയും, സ്വാതന്ത്ര്യ സമരവും മഹാത്മാ ഗാന്ധിയും, ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം, സംസ്ഥാനങ്ങളുടെ പുനഃസംഘടന, ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി, വിദേശ നയം, 1951നു ശേഷമുള്ള രാഷ്ട്രീയ ചരിത്രം.

∙ ലോകം: ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം, അമേരിക്കൻ സ്വാതന്ത്ര്യ സമരം, ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം, ചൈനീസ് വിപ്ലവം, രണ്ടാം ലോക യുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം, ഐക്യരാഷ്ട്ര സംഘടന, മറ്റു രാജ്യാന്തര സംഘടനകൾ.

∙ ഭൂമിശാസ്ത്രം: ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ, ഭൂമിയുടെ ഘടന, അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം, അന്തരീക്ഷ മർദവും കാറ്റും, താപനിലയും ഋതുക്കളും, ആഗോള പ്രശ്നങ്ങൾ, ആഗോള താപനം, വിവിധതരം മലിനീകരണങ്ങൾ

∙ മാപ്പുകൾ: ടോപ്പോഗ്രാഫിക് മാപ്പുകൾ, അടയാളങ്ങൾ, വിദൂരസംവേദനം, ഭൂമിശാസ്ത്രപരമായ വിവര സംവിധാനം, മഹാസമുദ്രങ്ങൾ, സമുദ്ര ചലനങ്ങൾ, ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും.

∙ ഇന്ത്യ: ഭൂപ്രകൃതി, സംസ്ഥാനങ്ങൾ, അവയുടെ സവിശേഷതകൾ, ഉത്തര പർവത മേഖല, നദികൾ, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരദേശം, കാലാവസ്ഥ, സ്വാഭാവിക സസ്യപ്രകൃതി, കൃഷി, ധാതുക്കളും വ്യവസായവും, ഊർജ സ്രോതസ്സുകൾ, റോഡ്–ജല–റെയിൽ– വ്യോമ ഗതാഗത സംവിധാനങ്ങൾ.

∙ കേരളം: ഭൂപ്രകൃതി, ജില്ലകൾ, സവിശേഷതകൾ, നദികൾ, കാലാവസ്ഥ, സ്വാഭാവിക സസ്യപ്രകൃതി, വന്യജീവി, കൃഷിയും ഗവേഷണ സ്ഥാപനങ്ങളും, ധാതുക്കളും വ്യവസായവും, ഊർജസ്രോതസ്സുകൾ, റോഡ്–ജല–റെയിൽ–വ്യോമ ഗതാഗത സംവിധാനങ്ങൾ,

ധനതത്വശാസ്ത്രവും പൗരധർമവും

∙ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ: ദേശീയ വരുമാനം, പ്രതിശീർഷ വരുമാനം, ഉൽപാദനം, ഇന്ത്യൻ സാമ്പത്തിക ആസൂത്രണം, പഞ്ചവത്സര പദ്ധതികൾ, നിതി ആയോഗ്, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം, റിസർവ് ബാങ്ക്, പൊതുവരുമാന മാർഗങ്ങൾ, നികുതി, നികുതി ഇതര വരുമാനം, പൊതുചെലവ്, ബജറ്റ്, സാമ്പത്തിക നയം.

∙ പൊതുഭരണം: സവിശേഷതകളും പ്രവർത്തന രീതിയും, ഇന്ത്യൻ സിവിൽ സർവീസ്, സംസ്ഥാന സിവിൽ സർവീസ്, ഇ–ഗവേണൻസ്, വിവരാവകാശ കമ്മിഷനും നിയമവും, ലോക്പാലും ലോകായുക്തയും, സർക്കാർ എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേചർ, തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പാർട്ടികൾ, മനുഷ്യാവകാശങ്ങൾ, മനുഷ്യാവകാശ സംഘടനകൾ, ഉപഭോക്തൃ സംരക്ഷണ നിയമവും ചട്ടങ്ങളും, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽപദ്ധതികൾ, ഭൂപരിഷ്കരണം, സ്ത്രീകൾ–കുട്ടികൾ–മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം, സാമൂഹികക്ഷേമം, സാമൂഹിക സുരക്ഷിതത്വം, സാമൂഹിക സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ

∙ ഇന്ത്യൻ ഭരണഘടന: പ്രതിനിധി സഭ, ആമുഖം, മൗലികാവകാശങ്ങൾ, മാർഗ നിർദേശക തത്വങ്ങൾ, മൗലിക കടമകൾ, പൗരത്വം, ഭരണഘടനാ ഭേദഗതികൾ, പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും, അടിയന്തരാവസ്ഥ, യൂണിയൻ–സ്റ്റേറ്റ്–കൺകറന്റ് ലിസ്റ്റ്.

വായിക്കേണ്ട പുസ്തകങ്ങൾ

ഹയർസെക്കൻഡറി രണ്ടാം വർഷത്തിലെ ഇന്ത്യൻ ചരിത്രത്തിലെ പ്രമേയങ്ങൾ, കേരള ചരിത്രത്തിലെ പ്രമേയങ്ങൾ എന്നീ പുസ്തകങ്ങൾ, 8–10 വരെ ക്ലാസുകളിലെ സോഷ്യൽ സയൻസ് പുസ്തകങ്ങൾ എന്നിവയെ ആശ്രയിക്കാം. പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ‘സമഗ്ര’ വെബ്സൈറ്റിൽനിന്നു പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം.

English Summary: Kerala PSC 12th Level Preliminary Examination Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA