ADVERTISEMENT

പ്ലസ്ടു പ്രിലിമിനറി പരീക്ഷയിൽ പ്രധാന ഭാഗമാണ് ഇന്ത്യൻ ചരിത്രം. എന്നാൽ സിലബസിന്റെ ആഴവും പരപ്പും നോക്കിയാൽ ഒരുപാട് മേഖലകൾ പഠിക്കാനുണ്ടാകും. 5–6 ചോദ്യങ്ങളേ ഈ ഭാഗത്തു നിന്നു പരമാവധി വരാൻ സാധ്യതയുള്ളൂ. ഈ മാർക്കിനു വേണ്ടി കടൽപോലെ പരന്നു കിടക്കുന്ന ഇന്ത്യാ ചരിത്രം പഠിക്കുക സാഹസികമാണ്. കഴിയുന്നത്ര ആധുനിക ചരിത്രത്തിനു പ്രാധാന്യം നൽകി പഠിക്കുന്നതായിരിക്കും നല്ലത്. 1857– 1947 വരെയുള്ള കാലഘട്ടം കൂടുതൽ ആഴത്തിൽ പഠിക്കുക. മറ്റു കാലങ്ങളിലെ ചരിത്രത്തിൽ നിന്നു പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം പഠിക്കുക.

ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട ഒരു മാതൃകാ ചോദ്യപ്പേപ്പർ നോക്കാം

 

1. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ശിൽപി :

A. മെക്കാളെ പ്രഭു

B. ചാൾസ് മെറ്റ്കാഫ്

C. വില്യം ജോൺസ്

D. കോൺവാലിസ് പ്രഭു

 

2. 1857 ലെ വിപ്ലവത്തെ ‘ആഭ്യന്തര കലാപം’ എന്ന് വിശേഷിപ്പിച്ചതാര്:

A. ജോൺ ലോറൻസ്

B. ആർ.സി. മജുംദാർ

C. എസ്.ബി. ചൗധരി

D. വി.ഡി. സവർക്കർ

 

3. ഇന്ത്യൻ ധനവികേന്ദ്രീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി :

A. ലിട്ടൺ പ്രഭു

B. റിപ്പൺ പ്രഭു

C. കാനിങ് പ്രഭു 

D. മേയോ പ്രഭു

 

4. അയിത്തോച്ചാടനം കോൺഗ്രസിന്റെ പരിപാടിയായി അംഗീകരിച്ച സമ്മേളനം :

A. അമരാവതി

B. കാക്കിനാ‍ഡ

C. നാഗ്പുർ 

D. ലക്നൗ

 

5. ബംഗാൾ വിഭജനത്തിനെതിരെയുള്ള പ്രതിഷേധപരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം :

A. സ്വദേശി പ്രസ്ഥാനം

B. നിസ്സഹകരണ പ്രസ്ഥാനം

C. ഹോം റൂൾ ലീഗ്

D. ഖിലാഫത്ത് പ്രസ്ഥാനം

 

6. സൂറത്ത് പിളർപ്പ് നടന്ന വർഷം :

A. 1906

B. 1907

C. 1909

D. 1911

 

7. ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് :

A. മൗലാന മുഹമ്മദലി

B. മൗലാന ഷൗക്കത്തലി

C. മൗലാനാ അബുൽ കലാം ആസാദ്

D. മഹാത്മാഗാന്ധി

 

8. ഏതു വംശത്തിന്റെ ഉയർച്ചയോടു കൂടിയാണ് പല്ലവ വംശം ക്ഷയിച്ചത് :

A. ചോള 

B. ചാലൂക്യ

C. ചേര 

D. പാണ്ഡ്യർ

 

9. ഇന്ത്യയിൽ ഇക്താ സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്:

A. മഹ്മൂദ് ഗസ്നി

B. മുഹമ്മദ് ഗോറി

C. കുതുബുദ്ധീൻ ഐബക്

D. മുഹമ്മദ് ബിൻ കാസിം

 

10. പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത്:

A. ബീബി കി മക്ബറ

B. ലോട്ടസ് ടെംപിൾ

C. ഇത്തിമാദ് ഉദ് ദൗളയുടെ ശവകുടീരം, 

D. ബുലന്ദ് ദർവാസ

 

11. ബക്സാർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം:

A. മധ്യപ്രദേശ്

B. ബിഹാർ

C. ബംഗാൾ 

D. ജാർഖണ്ഡ്

 

12. പിറ്റ്സ് ഇന്ത്യ ആക്ട് പാസാക്കിയ വർഷം :

A. 1784 

B. 1785

C. 1786 

D. 1788

 

13. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യത്തെ നാട്ടുരാജ്യം :

A. അവധ് 

B. ജുനഗഡ്

C. സത്താറ 

D. ഹൈദരാബാദ്

 

14. 1817ൽ ബ്രിട്ടിഷുകാർക്കെതിരെ ഒഡീഷയിൽ നടന്ന വിപ്ലവം :

A. സാന്താൾ കലാപം

B. കൂക കലാപം

C. ഫറാസി കലാപം

D. പൈക്ക കലാപം

 

15. നെഹ്റു പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനം നടന്നതെവിടെ ?

A. കൊൽക്കത്ത 

B. ബങ്കിപ്പൂർ

C. ലഹോർ 

D. ബൽഗാം

 

16. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം :

A. ഉപ്പുസത്യഗ്രഹം

B. ചമ്പാരൻ സത്യഗ്രഹം

C. അഹമ്മദാബാദ് മിൽ സമരം

D. ഖേദ കർഷക സമരം

 

17. മഹമൂദ് ഗസ്നിയുടെ ആസ്ഥാന കവി :

A. ഖലീൽ ജിബ്രാൻ

B. ഫിർദൗസി 

C. അൽബറൂനി

D. സബുക്തി ജിൻ

 

18. അലാവുദ്ദീൻ ഖിൽജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കരണം :

A. നാണയ പരിഷ്കരണം

B. കമ്പോള നിയന്ത്രണം

C. സൈന്യ പരിഷ്കരണം

D. തലസ്ഥാന മാറ്റം

 

19. ഭരണ പരിഷ്കാരങ്ങളിൽ അക്ബറുടെ മുൻഗാമി എന്നറിയപ്പെടുന്നത് :

A. ഹുമയൂൺ 

B. ബാബർ

C. സിക്കന്തർ ലോധി

D. ഷേർഷാ

 

20. ശബ്ദ കല്പദ്രുമ എന്ന സംസ്കൃത നിഘണ്ടു രചിച്ച സാമൂഹിക പരിഷ്കർത്താവ് :

A. ഈശ്വര ചന്ദ്ര വിദ്യാസാഗർ

B. രാജാറാം മോഹൻ റോയ്

C. ദയാനന്ദ സരസ്വതി

D. രാധാ കാന്ത ദേവ്

 

21. ബ്രിട്ടിഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം:

A. കർണാടക 

B. ബംഗാൾ

C. മഹാരാഷ്ട്ര 

D. കേരളം

 

22. ‘റിങ് ഫെൻസ്’ എന്ന നയത്തിന്റെ ശിൽപി ആയ ഗവർണർ ജനറൽ :

A. റിച്ചാർഡ് വെല്ലസ്‌ലി

B. വില്യം ബെന്റിക്

C. മൗണ്ട് ബാറ്റൺ

D. വാറൻ ഹേസ്റ്റിംഗ്സ്

 

23. 1857 ലെ വിപ്ലവത്തിന് അസമിൽ നേതൃത്വം നൽകിയത് :

A. ഖാൻ ബഹാദൂർ

B. ഷാ മാൾ 

C. ദിവാൻ മണിറാം

D. ഖേദം സിങ്

 

24. INC യുടെ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചത് :

A. മോത്തിലാൽ നെഹ്റു

B. ഡബ്ല്യു സി. ബാനർജി

C. ജി.സുബ്രഹ്മണ്യ അയ്യർ

D. ദാദാഭായ് നവറോജി

 

25. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം :

A. കൊൽക്കത്ത 

B. ഡൽഹി

C. മുംബൈ 

D. ഹൈദരാബാദ്

 

ഉത്തരങ്ങൾ:

1.A, 2.C, 3.D, 4.B, 5.A, 6.B, 7.D, 8.A, 9.B, 10.A, 11.B, 12.A, 13.D, 14.D, 15.B, 16.C, 17.B, 18.B, 19.D, 20.D, 21.B, 22.D, 23.C, 24.C, 25.B.

English Summary: Kerala PSC 12th Level Preliminary Examination Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com