അധികാരത്തിലേറി ആദ്യ മന്ത്രിസഭ, നായകനായി ഇ.എം.എസ്.; ചരിത്രത്തിൽ ഏപ്രിൽ 5

EMS-Namboothiripad
ഇ.എം.എസ്. നമ്പൂതിരിപ്പാട്
SHARE

∙ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരത്തിലെത്തി (1957).

∙ സർദാർ സരോവർ അണക്കെട്ടിനു പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ശിലയിട്ടു (1961). 2017 സെപ്റ്റംബർ 17 നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്.

∙ ഇന്ത്യയുടെ ആദ്യ സെമി ഹൈസ്‌പീഡ് ട്രെയിൻ ഗതിമാൻ എക്‌സ്പ്രസ് ഹസ്രത് നിസാമുദ്ദീൻ- ആഗ്ര കന്റോൺമെന്റ് റൂട്ടിൽ ആദ്യ യാത്ര നടത്തി (2016).

∙ 'ദീനബന്ധു' എന്നറിയപ്പെട്ട സി. എഫ്. ആൻഡ്രൂസ് അന്തരിച്ചു (1940). മഹാത്മജി ഇദ്ദേഹത്തെ വിളിച്ചത് 'ക്രിസ്‌തുവിന്റെ  വിശ്വസ്‌തനായ അപ്പോസ്‌തലൻ ' എന്നാണ്. 

∙ ദേശീയ കപ്പലോട്ട ദിനം (National Maritime Day). സിന്ധ്യ സ്റ്റീ൦ നാവിഗേഷൻ കമ്പനിയുടെ ആദ്യ കപ്പൽ 'SS ലോയൽറ്റി' 1919 ൽ  ബ്രിട്ടനിലേക്ക് ആദ്യ യാത്ര ആരംഭിച്ചതിന്റെ സ്മരണാർഥമാണു ദിനാചരണം. 

∙ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഉപ്പുസത്യഗ്രഹ മാർച്ച് ദണ്ഡി കടപ്പുറത്തെത്തി (1930). മാർച്ച് 12 നു സബർമതിയിൽ നിന്നാണ് ആരംഭിച്ചത്.

English Summary : Thozhilveedhi Exam Guide - Today In History - April 5

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA