പിഎസ്‍സി പ്രിലിമിനറി പരീക്ഷ: നിലവാരമുള്ള ചോദ്യപ്പേപ്പർ, കട്ട് ഓഫ് മാർക്ക് എത്ര?

HIGHLIGHTS
  • ആദ്യഘട്ട പരീക്ഷയുടെ അവലോകനം
exam-tips
Representative Image. Photo Credit : panitanphoto/ Shutterstock.com
SHARE

പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിലേക്കായി നടത്തിയ ആദ്യ പ്രിലിമിനറി പരീക്ഷ കഴിഞ്ഞു. ചോദ്യപ്പേപ്പർ ശരാശരിയിലും മുകളിൽ നിലവാരം പുലർത്തുന്നതായിരുന്നു. പരീക്ഷാ ഹാളിലെ സമ്മർദത്തിനിടയിൽ ഉത്തരം ഇതാണെന്നു തോന്നുകയും അതേസമയം ഉത്തരം മറ്റൊന്നാകുകയും ചെയ്യുന്ന 6 ചോദ്യങ്ങളുണ്ടായിരുന്നു.

എസ്ഇആർടി പാഠപുസ്തകങ്ങളിൽ നിന്നുള്ള ചരിത്രം, ഭൂമിശാസ്ത്രം, സയൻസ് പാഠപുസ്തകങ്ങളിൽ നിന്നുള്ള ഒട്ടേറെ ചോദ്യങ്ങളുണ്ടായിരുന്നു. മുൻകാല ചോദ്യപ്പേപ്പറുകളിൽ നിന്നും ചോദ്യങ്ങളുണ്ടായി. അടുത്ത ഘട്ടം പരീക്ഷകൾക്കു തയാറെടുക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

സിലബസ് വളരെ  വ്യാപ്തിയുള്ളതായിരുന്നെങ്കിലും അത്ര ആഴത്തിൽ ചോദ്യങ്ങൾ ചോദിച്ചിട്ടില്ല. കറന്റ് അഫയേഴ്സ്, ഐടി മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ 5 മാർക്കായി ചുരുങ്ങി. മാത്‍സ് ആൻഡ് മെന്റൽ എബിലിറ്റി ഭാഗത്ത് 2 ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ല. ചോദ്യപ്പേപ്പറിൽ നിന്നു 4 ചോദ്യങ്ങളെങ്കിലും ഒഴിവാക്കാൻ സാധ്യതയുണ്ട്.

തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്സവവുമായി ബന്ധപ്പെട്ടതാണ് എന്ന ചോദ്യത്തിന് ഓണം എന്ന് ഉത്തരം അറിയാമെങ്കിലും ചിലർ തിരുവാതിരയും എഴുതിയിട്ടുണ്ടാകും.

ഉദ്യോഗാർഥികളുടെ സമയം കളയണമെന്നു കരുതി മനഃപൂർവം ചില ചോദ്യങ്ങളുണ്ടായിരുന്നു. ഉത്തരം തെറ്റിയതാണെന്നു കരുതി ഉദ്യോഗാർഥികൾ ആ ചോദ്യത്തിൽ തന്നെ കറങ്ങിത്തിരിഞ്ഞു ധാരാളം സമയം നഷ്ടപ്പെടുത്തി. രണ്ടു പ്രാവശ്യം ചെയ്തു നോക്കി കിട്ടുന്നില്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ അവസാനത്തേക്കു മാറ്റി വയ്ക്കുന്നതാണു നല്ലത്.

ചോദ്യം പൂർണമായും വായിക്കാതെ ചാടിക്കയറി ഉത്തരം എഴുതി തെറ്റിക്കുന്ന ചോദ്യങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ ഡേറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം എന്ന ചോദ്യത്തിൽ ‘ഒപ്റ്റിക്കൽ’ എന്ന വാക്ക് ശ്രദ്ധിക്കാൻ സമയമുണ്ടായില്ല. ആ വാക്ക് ശ്രദ്ധിച്ചവർ ബ്ലൂ–റേ ഡിവിഡി എന്ന് ശരിയായ ഉത്തരം എഴുതിയിട്ടുണ്ടാകും. അല്ലാത്തവർ ഹാർഡ് ഡിസ്ക് എന്നെഴുതി തെറ്റിക്കുകയും ചെയ്തു.

ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയർ എന്ന ചോദ്യത്തിലും ഇതേ പിഴവ് ആവർത്തിക്കപ്പെട്ടു. കംപ്യൂട്ടർ ക്ലാസിൽ പെയിന്റ് ഉപയോഗിച്ചു ചിത്രം വരച്ച ഓർമയിൽ ‘പെയിന്റ്’ എന്ന് ഉത്തരം എഴുതിയവരുണ്ടാകും. എന്നാൽ ‘സ്വതന്ത്ര’ സോഫ്റ്റ് വെയർ എന്ന ചോദ്യത്തിന് ജിമ്പ് ആണ് ഉത്തരം. കംപ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റിനെ പറയുന്നത് എന്ന ചോദ്യത്തിന് എറർ എന്ന് ഉത്തരമെഴുതിയവരുണ്ട്. ബഗ്സ് ആണു ശരിയായ ഉത്തരം.

ചർച്ച് മിഷൻ സൊസൈറ്റി (സിഎംഎസ്) പ്രവർത്തന മേഖല എന്ന ചോദ്യത്തിന് കൊച്ചിയും തിരുവിതാംകൂറും എന്നതായിരുന്നു ഉത്തരം. എന്നാൽ കൊച്ചി എന്നു മാത്രം ഉത്തരം കണ്ടപ്പോൾ അതിൽ കാൽ തട്ടി വീണവരേറെയുണ്ട്.

which word is misspelt? എന്ന ചോദ്യത്തിന് 3 ഉത്തരങ്ങളുണ്ട്. അതിനാൽ ഈ ചോദ്യം ഒഴിവാക്കും. ‌മലയാളത്തിലും ഇംഗ്ലിഷിലുമായി 10 മാർക്കെങ്കിലും നേടാൻ കഴിയണം

ഇനിയും ഒരു ഘട്ടം കൂടി പരീക്ഷ നടക്കേണ്ടതിനാൽ കട്ട് ഓഫ് മാർക്കിനെ കുറിച്ചു കൃത്യമായി പറയാൻ സാധിക്കില്ല. എങ്കിലും കട്ട് ഓഫ് മാർക്ക് സാധ്യതകൾ ഇങ്ങനെയാണ്:

പൊലീസ് കോൺസ്റ്റബിൾ–36–46 മാർക്ക് (കായികക്ഷമത പരീക്ഷ കൂടി ഉള്ളതിനാൽ മാർക്ക് കുറവായിരിക്കും)

ലീഗൽ മെട്രോളജി– 60–65 

ഫയർമാൻ– 50–60

ഫയർവുമൺ – 50–60

വനിത കോൺസ്റ്റബിൾ 50–60

സിവിൽ എക്സൈസ് 

ഓഫിസർ– 46–56

English Summary: Kerala psc 12th Level Preliminary Exam Analysis By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA