കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി ആര്?

HIGHLIGHTS
  • ആദ്യ നിയമസഭയിൽ കണ്ണൂർ -2 മണ്ഡലത്തിന്റെ പ്രതിനിധി
student
Representative Image. Photo Credit : photo stock india/ Shutterstock.com
SHARE

∙കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി കെ. പി. ഗോപാലൻ അന്തരിച്ചു (1977). ആദ്യ നിയമസഭയിൽ കണ്ണൂർ -2  മണ്ഡലത്തിന്റെ പ്രതിനിധി. 

∙'ഡ്രാക്കുള' എന്ന കൃതിയിലൂടെ ലോകസാഹിത്യത്തിൽ ഇടം നേടിയ ഐറിഷ് സാഹിത്യകാരൻ ബ്രാം സ്‌റ്റോക്കർ അന്തരിച്ചു (1912).

∙മലയാളത്തിലെ ആദ്യ ശബ്‌ദ ചിത്രമായ 'ബാലനി'ലെ നായിക എം.കെ. കമലം  അന്തരിച്ചു (2010). ഈ ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

∙ലൂയി പാസ്ചറും സഹപ്രവർത്തകൻ ക്ലൗഡ് ബർണാഡും ചേർന്നു പാസ്ചറൈസേഷൻ വിജയകരമായി പരീക്ഷിച്ചു (1862).

∙ലോകത്തെ ആദ്യ ഡിറ്റക്ടീവ് കഥയായി കണക്കാക്കുന്ന എഡ്ഗാർ അലൻ പോയുടെ 'ദ് മർഡേർസ് ഇൻ ദ് റൂ മോർഗ്യൂ' പ്രസിദ്ധീകരിച്ചു (1841). 'ഗ്രഹാംസ് മാസിക'യിലാണിതു വന്നത്.

∙ മേരി ക്യൂറിയും പിയറി ക്യൂറിയും ചേർന്നു പിച്ച്ബ്ലെന്റിൽ നിന്നു റേഡിയോ ആക്ടീവ് റേഡിയം സോൾട്ടുകൾ വിജയകരമായി വേർതിരിച്ചു (1902). പാരിസിലെ ലബോറട്ടറിയിലായിരുന്നു പരീക്ഷണം. 

∙ജർമൻ ഏകാധിപതിയും നാസി പാർട്ടിനേതാവുമായ അഡോൾഫ് ഹിറ്റ്ലർ ഓസ്ട്രിയയിൽ ജനിച്ചു (1889). 1933 മുതൽ 1945 വരെ ജർമൻ ചാൻസലർ.


English Summary : Exam Guide - April 20 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA