അറിയുമോ, ‘ഋതുക്കളുടെ അവസാനമില്ലാത്ത നാട്’ ?

exam-study
Representative Image. Photo Credit : Intellistudies/ Shutterstock.com
SHARE

കോവിഡ് രൂക്ഷമായതോടെ പിഎസ്‌‍സി പരീക്ഷകളും തൽക്കാലം അനിശ്ചിതത്വത്തിലാണ്. ഉദ്യോഗാർഥികളെ സംബന്ധിച്ച് ഇതൊരു അവസരമാണ്. പത്താം ക്ലാസ്, പ്ലസ്ടു തുല്യതയുള്ള തസ്തികകളിലേക്കുള്ള മെയിൻ പരീക്ഷകൾക്കു കൂടുതൽ നന്നായി തയാറെടുക്കാനാകും. പ്ലസ്ടു മെയിൻ പരീക്ഷ കണക്കാക്കി പഠിച്ചാൽ പത്താം ക്ലാസ് മെയിൻ പരീക്ഷയും എളുപ്പമാകും.

രണ്ടു പരീക്ഷകളിലെയും പ്രധാന ഭാഗമാണ് ഇന്ത്യൻ ഭൂമിശാസ്ത്രം. ഈ ഭാഗത്തുനിന്നു സ്ഥിരമായി ചോദിക്കുന്ന ചില ചോദ്യങ്ങൾ നോക്കാം

1) സിയാച്ചിൻ ഹിമാനിയിൽനിന്ന് ഉദ്ഭവിക്കുന്ന നദി ?

A. ബിയാസ് 

B. ചമ്പൽ

C. ചിനാബ് 

D. നുബ്ര

2) പീർ പഞ്ചൽ പർവതനിര വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

A. ഉത്തരാഖണ്ഡ്

B. ഹിമാചൽ പ്രദേശ്

C. രാജസ്ഥാൻ

D. ബംഗാൾ

3) ബ്രേക്ക്ഫാസ്റ്റ് ദ്വീപ് സ്ഥിതി ചെയ്യുന്ന തടാകം ?

A. ചിൽക്ക 

B. സാംബാർ

C. കൊല്ലേരു 

D. ദാൽ

4) ‘ഋതുക്കളുടെ അവസാനമില്ലാത്ത നാട്’ എന്നറിയപ്പെടുന്ന രാജ്യം ?

A. ചൈന 

B. ബംഗ്ലദേശ്

C. ഇന്ത്യ 

D. ജപ്പാൻ

5) ഇന്ത്യയിൽ ഏറ്റവും കുറവു മഴ ലഭിക്കുന്ന പ്രദേശം ?

A. ഡ്രാസ് 

B. ലേ

C. ജോധ്പുർ 

D. ജയ്പുർ

6) ഇന്ത്യയെയും മാലദ്വീപിനെയും വേർതിരിക്കുന്ന അതിർത്തി രേഖ ?

A. 8 ചാനൽ 

B. 9 ചാനൽ

C. 10 ചാനൽ 

D. 11 ചാനൽ

7) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് സ്ഥിതി ചെയ്യുന്നതെവിടെ ?

A. പട്ന 

B. റാഞ്ചി

C. കോയമ്പത്തൂർ 

D. ഭോപാൽ

8) ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ?

A. ഗ്യാൻഭാരതി

B. ദിബ്രുസൈക്കോവ

C. നീലഗിരി

D. സിംലിപ്പൽ

9) സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് സ്ഥാപിതമായ വർഷം 

A. 1952

B. 1951

C. 1961

D. 1959

10) താഴെ കൊടുത്തിരിക്കുന്നവയിൽ സമുദ്ര നിരീക്ഷണത്തിനു വേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?

A. ആര്യഭട്ട 

B. എഡ്യൂസാറ്റ്

C. മെറ്റ്സാറ്റ് 

D. സരൾ

11) ഇന്ത്യയുടെ കിഴക്ക്– പടിഞ്ഞാറ് ദൂരം ?

A. 3214 കി.മീ 

B. 2933 കി.മീ

C. 2813 കി.മീ 

D. 3658 കി.മീ

12) ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?

A. 7 B. 8 C. 9 D. 10

13) ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രി ?

A. ഇന്ദിരാ ഗാന്ധി

B. രാജീവ് ഗാന്ധി

C. മൻമോഹൻ സിങ്

D. നരേന്ദ്ര മോദി

14) ലഡാക്കിലെ ഫോട്ടുലാ താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽ പെടുന്നു ?

A. ഡൂണുകൾ B. നദി

C. പീഠഭൂമി D. ചുരം

15) കൃഷ്ണഗിരി എന്നു സംസ്കൃത കൃതികളിൽ പരാമർശിക്കുന്ന പർവതനിര ?

A. കാരക്കോറം B. ലഡാക്

C. സസ്ക്കർ D. ആരവല്ലി

16) ഏറ്റവും തെക്കുഭാഗത്തുള്ള സിന്ധുവിന്റെ പോഷകനദി ?

A. ചിനാബ് B. സത്‌ലജ്

C. ബിയാസ് D. ഝലം

17) നെൽപ്പാട്ട് പക്ഷിസങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?

A. ആന്ധ്രപ്രദേശ്

B. ഗോവ

C. ഹരിയാന

D. കർണാടക

18) രാജ്യാന്തര കടുവാ ദിനം എന്നാണ് ?

A. ജൂൺ 29

B. ജൂലൈ 29

C. ഓഗസ്റ്റ് 29

D. സെപ്റ്റംബർ 29

19) കൊല്ലം - ചെങ്കോട്ട റെയിൽ പാത കടന്നുപോകുന്നത് ഏതു ചുരത്തിലൂടെയാണ് ?

A. ബോഡിനായ്ക്കനൂർ ചുരം

B. പാൽ ചുരം

C. പെരിയ ചുരം

D. ആര്യങ്കാവ് ചുരം

20) എനർജി കൺസർവേഷൻ ആക്ട് ഇന്ത്യയിൽ നിലവിൽ വന്ന വർഷം :

A. 2000 

B. 2001

C. 2002 

D. 2003

21) ഉപദ്വീപിയ ഇന്ത്യയുടെ തെക്കേ അറ്റം :

A. ഇന്ദിരാ പോയിന്റ്

B. കന്യാകുമാരി

C. മിനിക്കോയ് ദ്വീപ്

D. ഇന്ദിരാ കോൾ

22) ഇന്ത്യയുടെ രേഖാംശ വ്യാപ്തി ?

A. 54 6' കിഴക്കു മുതൽ 72 75' കിഴക്കു വരെ

B. 54 6' പടിഞ്ഞാറു മുതൽ 72 75' പടിഞ്ഞാറു വരെ

C. 68 7' കിഴക്കു മുതൽ 97 25' കിഴക്കു വരെ

D. 68 7' പടിഞ്ഞാറു മുതൽ 97 25' പടിഞ്ഞാറു വരെ

23) ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം ?

A. കേരളം B. തമിഴ്നാട്

C. ഗോവ D. ആന്ധ്രപ്രദേശ്

24) ഇന്ത്യയിലെ സമയമേഖലകളുടെ എണ്ണം ?

A. 1 B. 2 C. 3 D. 4

25) താഴെ കൊടുത്തിരിക്കുന്നവയിൽ ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം ?

A. മധ്യപ്രദേശ്

B. മഹാരാഷ്ട്ര

C. ഛത്തീസ്ഗഡ്

D. മിസോറം

ഉത്തരങ്ങൾ

1.D, 2.B, 3.A, 4.C, 5.B, 6.A, 7.D, 8.B, 9.B, 10.D, 11.B, 12.A, 13.C, 14.D, 15.A, 16.B, 17.A, 18.B, 19.D, 20.C, 21.B, 22.C, 23.D, 24.A, 25.B

English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA