ചെർണോബിൽ ദുരന്തത്തിന്റെ 35–ാം വർഷം, ആണവനിലയ ദുരന്തങ്ങളിൽ ഏറ്റവും ഭീകരം !

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് ഏപ്രിൽ 26
TOPSHOT-UKRAINE-CHERNOBYL-ENERGY-NUCLEAR-TOURISM
An abandoned kindergarten in the ghost village of Kopachi near Chernobyl Nuclear power plant. Photo Credit : Sergei Supinsky / AFP Photo / File Photo
SHARE

ആണവനിലയ ദുരന്തങ്ങളിൽ ഏറ്റവും ഭീകരമെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ചെർണോബിലിൽ (ഇപ്പോൾ യുക്രൈനിൽ ഉൾപ്പെടുന്ന പ്രദേശം) 1986 ഏപ്രിൽ 26ന് ഉണ്ടായ ആണവനിലയ പൊട്ടിത്തെറി. പ്രവർത്തിപ്പിക്കുന്നതിനിടെയുണ്ടായ ചെറിയ കൈപ്പിഴയുടെ ഫലമായി ന്യൂക്ലിയർ റിയാക്‌ടർ പൊട്ടിത്തെറിക്കുകയായിരുന്നു. റിയാക്‌ടറിന്റെ മുകളിലുണ്ടായിരുന്ന കോൺക്രീറ്റ് പാളി ഇളകിത്തെറിച്ചു. ന്യൂക്ലിയർ ഇന്ധനവും റേഡിയോ പ്രസരമുള്ള ധൂളികളും നാലുപാടും പരന്നു.

CORRECTION-UKRAINE-CHERNOBYL-ANNIVERSARY
Picture taken from a helicopter in April 1986 shows a general view of the destroyed 4th power block of Chernobyl's nuclear power plant few days after the catastrophe. Photo Credit : Vladimir Repik / AFP Photo / File Photo

റിയാക്‌ടറിന്റെ കേന്ദ്ര ഊഷ്‌മാവ് രണ്ടായിരം ഡിഗ്രി സെൽഷ്യസിലും ഉയർന്നു. ഗ്രാഫൈറ്റ് ദണ്ഡുകൾക്കു തീപിടിക്കുകകൂടി ചെയ്‌തതോടെ അപകടത്തിന്റെ ഭീകരത കൂടി. മാരകമായ റേഡിയോ വികിരണങ്ങൾ പുറത്തുവന്നു. റിയാക്‌ടറിൽനിന്നു വമിച്ച റേഡിയോ പ്രസരമുള്ള ധൂളികൾ കാറ്റിന്റെ ഗതിക്കനുസരിച്ചു പല രാജ്യങ്ങളിലേക്കും പടർന്നു. 60 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ മണ്ണും വായുവും ജലവും വിഷലിപ്‌തമായി. എന്നിട്ടും അപകടത്തിന്റെ ഭീകരത മൂടിവയ്‌ക്കപ്പെടുകയായിരുന്നു. ഔദ്യോഗികരേഖകളിൽ അപകടത്തെത്തുടർന്ന് പെട്ടെന്നു മരിച്ചവർ 32 പേർ മാത്രം ! അണുപ്രസരണമേറ്റു ക്യാൻസർ വന്നു മരിച്ചവരും ജനിതക വൈകല്യങ്ങളും മാറാവ്യാധികളുമായി തലമുറകളോളം നരകയാതന അനുഭവിക്കാൻ വിധിക്കപ്പെട്ടവരും എത്ര ആയിരങ്ങൾ വരുമെന്ന് ഇന്നും തീർച്ചയില്ല! 

Ukraine Chernobyl Photographer’s Story
Shattered remains of the control room for Reactor No. 4 at the Chernobyl nuclear power plant, Ukraine. Photo Credit: Efrem Lukatsky / AP Photo / File Photo

 

ചരിത്രത്തിൽ ഇന്ന് ഏപ്രിൽ 26 

∙ ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ ദുരന്തങ്ങളിലൊന്ന് യുക്രൈനിലെ ചെർണോബിലിൽ (1986).

∙ ഭൂകമ്പ തീവ്രത അളക്കുന്ന റിക്ടർ സ്കെയിലിന്റെ ഉപജ്ഞാതാവും യുഎസ് സീസ്മോളജിസ്റ്റുമായ ചാൾസ് ഫ്രാൻസിസ് റിക്ടർ ജനിച്ചു (1900).

∙ ഇന്ത്യൻ ഗണിതപ്രതിഭ ശ്രീനിവാസ രാമാനുജൻ അന്തരിച്ചു (1920). 1729 ആണു 'രാമാനുജൻ സംഖ്യ' എന്നറിയപ്പെടുന്നത്.

∙ കശ്മീർ നാട്ടുരാജ്യത്തിലെ അവസാന മഹാരാജാവ് ഹരി സിങ് അന്തരിച്ചു (1961). കശ്മീർ -ഇന്ത്യ ലയനക്കരാറിൽ ഒപ്പുവച്ചത് ഇദ്ദേഹമാണ്. 

∙ ലോക ബൗദ്ധിക സ്വത്തവകാശദിനം.

∙ പ്രശസ്‌ത സ്‌പാനിഷ്‌ ഫുട്‍ബോൾ ക്ലബ് അത്ലറ്റിക്കോ ഡി മഡ്രിഡ് സ്ഥാപിതമായി (1903).

∙ കേരള സംഗീത നാടക അക്കാദമിയുടെ ഔപചാരിക ഉദ്‌ഘാടനം പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്‌റു നിർവഹിച്ചു (1958). മങ്കു തമ്പുരാൻ ആയിരുന്നു ആദ്യ ചെയർപഴ്സൺ.

English Summary : Exam Guide - April 26 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA